അമൃതവർഷം 2024 പരിപാടി
text_fieldsമാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽനിന്ന്
മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന അമൃതവർഷം 2024 പരിപാടി ശ്രദ്ധേയമായി. മാതാ അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ദപുരി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പേർ പങ്കെടുത്തു. മാതാ അമൃതാനന്ദമയി സേവാസമിതി ബഹ്റൈൻ കോഓഡിനേറ്റർ സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞു.
ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സീനിയർ ഡോ. സന്തു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഫ്രാൻസിസ് കൈതാരത്ത്, ഡോ. സന്തു എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ പ്രഭാഷണവും, സത്സംഗവും ധ്യാനവും നടന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.