പ്രവാസികളുടെ യാത്രാപ്രശ്ന പരിഹാരത്തിന് സംഘടിത മുന്നേറ്റം അനിവാര്യം -വെൽഫെയർ ബഹുജന സംഗമം
text_fieldsപ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹുജന സംഗമം
മനാമ: നിരന്തരം തുടരുന്ന പ്രവാസികളുടെ യാത്രാദുരിതങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ രാജ്യത്തെ വിമാനക്കമ്പനികൾക്ക് എന്നപോലെ സർക്കാറുകൾക്കും ബാധ്യതയുണ്ടെന്ന് താളം തെറ്റുന്ന ആകാശ യാത്ര എന്ന പേരിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹുജന സംഗമം അഭിപ്രായപ്പെട്ടു.
പ്രവാസികൾ കൂടുതലായി യാത്ര ചെയ്യുന്ന ഉത്സവ സീസണുകളിലും കുടുംബവുമായി യാത്ര ചെയ്യുന്ന മധ്യവേനലവധിക്കാലത്തും അമിത ചാർജ് ഈടാക്കിയും ഷെഡ്യൂളുകൾ അവസാന നിമിഷം റദ്ദാക്കിയും വിമാനക്കമ്പനികൾ പ്രവാസികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കാൻ പ്രവാസ ലോകത്തുനിന്ന് ഒറ്റക്കെട്ടായി പ്രതിഷേധം ഉണ്ടാകേണ്ടതുണ്ടെന്ന് സംഗമം വിലയിരുത്തി. പ്രശ്നത്തിൽ കേന്ദ്ര-കേരള സർക്കാറുകൾ അടിയന്തരമായി ഇടപെടുകയും ശാശ്വതമായ പരിഹാരം കണ്ടെത്തുകയും വേണമെന്നും സംഗമം ആവശ്യപ്പെട്ടു. പ്രവാസികളുടെ വോട്ടവകാശത്തിനായുള്ള ചർച്ചകൾ സജീവമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിൽപ്പെട്ട രാജ്യത്തിന്റെ അഭിമാനമായിരുന്ന വിമാനക്കമ്പനിയെ കെടുകാര്യസ്ഥതയും ഉൽപാദനക്ഷമതയിലെ കുറവും നഷ്ടക്കണക്കും പറഞ്ഞ് സ്വകാര്യ മേഖലക്ക് വിറ്റതിനുശേഷവും യാത്രാ പ്രശ്നങ്ങൾ രൂക്ഷമായതല്ലാതെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് പുതിയ പ്രതിസന്ധികളിൽനിന്ന് മനസ്സിലാകുന്നത്.
ചരിത്രത്തിലാദ്യമായി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും യൂസർഫീ ഏർപ്പെടുത്തിയത് നീതീകരിക്കാനാവില്ല. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളിൽനിന്നും യൂസർ ഫീ ഈടാക്കുന്നത് അനീതിയാണെന്നും സംഗമം വിലയിരുത്തി. ചരിത്രത്തിലാദ്യമായി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും യൂസർഫീ ഏർപ്പെടുത്തിയത് നീതീകരിക്കാനാവില്ല.
രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളിൽ നിന്നും യൂസർ ഫീ ഈടാക്കുന്നത് അനീതിയാണെന്നും സംഗമം വിലയിരുത്തി. െ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, പ്രവാസി ലീഗൽ സെൽ കോഓഡിനേറ്റർ സുധീർ തിരുനിലത്ത്, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഫ്രണ്ട്സ് ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് സമീർ ഹസൻ, കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കയ്പമംഗലം, സാമൂഹിക പ്രവർത്തകരായ അബ്രഹാം ജോൺ, സൽമാനുൽ ഫാരിസ്, സാനി പോൾ, കെ.ടി. സലിം, രാമത്ത് ഹരിദാസ്, കമാല് മുഹിയുദ്ദീൻ, സാജിർ പാപ്പിനിശ്ശേരി, ജാബിർ, മജീദ് തണൽ, എ.പി. ഫൈസൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് രാഹുൽ വെന്നിയൂർ നിയന്ത്രിച്ച ബഹുജന സംഗമത്തിൽ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ലിഖിത ലക്ഷ്മൺ വിഷയാവതരണം നടത്തി. അനസ് കാഞ്ഞിരപ്പള്ളി സ്വാഗതവും അബ്ദുല്ല കുറ്റ്യാടി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.