‘അനക്ക് എന്തിന്റെ കേടാ’ റിലീസ് ദിനം ആഘോഷിച്ചു
text_fieldsമനാമ: മാധ്യമ സാമൂഹിക പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്ത്, ബി.എം.സി ഫിലിം സൊസൈറ്റിയുടെ ബാനറിൽ നിർമിച്ച ‘അനക്ക് എന്തിന്റെ കേടാ’ സിനിമയുടെ റിലീസ് ദിനം ബഹ്റൈനിൽ ആഘോഷിച്ചു.
ബി.എം.സി ഹാളിൽ ഫ്രാൻസിസ് കൈതാരത്തിന്റെ സുഹൃത്തുക്കൾ, സ്റ്റാഫ്, സിനിമയിൽ അഭിനയിച്ചവർ, അവരുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവർ ഒത്തുകൂടി.
മാധ്യമപ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത സിനിമയിൽ ബഹ്റൈനിൽനിന്നുള്ള പന്ത്രണ്ടോളം കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്.
പ്രോഗ്രാം കൺവീനർ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത്, സംവിധായകൻ ഷമീർ ഭരതന്നൂർ, നായകൻ അഖിൽ പ്രഭാകർ എന്നിവർ കേരളത്തിൽനിന്ന് ഓൺലൈനിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.
സ്നേഹ അജിത്, ജയ മേനോൻ, പ്രകാശ് വടകര, ഡോ. പി.വി. ചെറിയാൻ, അജി സർവാൻ, അൻവർ നിലമ്പൂർ, പ്രീതി പ്രവീൺ, പ്രവീൺ നമ്പ്യാർ, ഇഷിക പ്രദീപ്, ശിവകുമാർ കൊല്ലറോത്ത്, ഷാഹുൽ ഹമീദ്, ശിഹാൻ അഹമ്മദ് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ച ബഹ്റൈനിൽനിന്നുള്ള കലാകാരന്മാർ.
അഭിനേതാക്കൾ അവരുടെ അനുഭവങ്ങളും മറ്റു വിശേഷങ്ങളും പങ്കുവെച്ചു.
കെ.ടി. സലീം, മോനി ഒടികണ്ടത്തിൽ, സൽമാൻ ഫാരിസ്, എ. പി. അബ്ദുൽ സലാം, ഫൈസൽ പട്ടാൻഡി, മനോജ് വടകര, ബി.എം.സി മീഡിയ ഹെഡും 24 ന്യൂസ് റിപ്പോർട്ടറുമായ പ്രവീൺ കൃഷ്ണ, ബി.എം.സി എക്സിക്യൂട്ടിവ് അസി. ജെമി ജോൺ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.