ലഹരിവസ്തു നിർമാണവും വിൽപനയും; ആറുപേർ അറസ്റ്റിൽ
text_fieldsമനാമ: വിൽപനക്കും വിതരണത്തിനുമായി ലഹരി വസ്തുക്കൾ ഉണ്ടാക്കിയതിന് ആറുപേരെ അറസ്റ്റ് ചെയ്തതായി ദക്ഷിണ ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചു. സതേൺ, മുഹറഖ്, ക്യാപിറ്റൽ ഗവർണറേറ്റുകളിലാണ് അറസ്റ്റ് നടന്നത്.
മനുഷ്യക്കടത്ത് തടയുന്നതിനും പൊതു ധാർമിക സംരക്ഷണത്തിനുമുള്ള ഡയറക്ടറേറ്റിന്റെ മൂന്ന് റിപ്പോർട്ടുകളെ തുടർന്നാണ് അറസ്റ്റ്. പ്രതികളുടെ പ്രായം, നാഷനാലിറ്റി എന്നിവ വെളിപ്പെടുത്തിയിട്ടില്ല. കണ്ടെത്തിയ ലഹരി വസ്തുക്കൾ കൂടുതൽ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 996 എന്ന നമ്പറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ ഹോട്ട്ലൈനിൽ വിളിച്ച് അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.