ഒരുകൈ നോക്കാൻ മുൻ പ്രവാസികളും
text_fieldsമനാമ: കേരള തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിെൻറ ആവേശത്തിനൊപ്പം ചേരാൻ പ്രവാസികൾക്ക് മറ്റൊരു കാരണം കൂടി. ഏറെക്കാലം തങ്ങൾക്കൊപ്പം പ്രവാസികളായിരുന്ന ചിലർ നാട്ടിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട് എന്നതാണത്. പ്രവാസത്തിെൻറ നോവും സന്തോഷവും പങ്കിട്ട സഹജീവികൾ വിവിധ പാർട്ടികൾക്കുവേണ്ടി മത്സരരംഗത്തിറങ്ങുേമ്പാൾ അതിെൻറ ആവേശത്തിലാണ് ബഹ്റൈനിലുള്ള പ്രവാസികളും. സ്ഥാനാർഥികളുടെ പോസ്റ്ററുകൾ പ്രചരിപ്പിച്ച് പരമാവധി വോട്ടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവർ.
കെ.പി.സി.സിയുടെ പോഷക സംഘടനയായി ഒ.ഐ.സി.സി രൂപവത്കരിക്കുംമുമ്പ് ബഹ്‌റൈനിലെ കോൺഗ്രസ് അനുഭാവികളും നേതാക്കളും ചേർന്ന് രൂപവത്കരിച്ച ഐ.ഒ.സി.സി എന്ന സംഘടനയുടെ പ്രഥമ പ്രസിഡൻറായ സാമുവൽ കിഴക്കുപുറം പത്തനംതിട്ട ജില്ല പഞ്ചായത്തിൽ മലയാലപ്പുഴ ഡിവിഷനിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിച്ചുവന്നിരുന്ന സി.സി.ഐ.എയുടെ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. നിലവിലെ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്ന എം. രാമനാഥൻ മലപ്പുറം ജില്ലയിൽ പൊന്നാനി നഗരസഭയിൽ 28ാം വാർഡിൽ നിന്ന് യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നു. ദീർഘകാലം ബഹ്റൈൻ ആഭ്യന്തര വകുപ്പിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ഒ.ഐ.സി.സി മുൻ ദേശീയ സെക്രട്ടറിയും കാസർകോട് ജില്ല പ്രസിഡൻറുമായിരുന്ന ഷാഫി ചൂരിപള്ളമാണ് മത്സര രംഗത്തുള്ള മറ്റൊരു മുൻ പ്രവാസി. കാസർകോട് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയായി അദ്ദേഹം ജനവിധി തേടുന്നത്. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡൻറായിരുന്ന ആർ. രാജേഷ് മംഗലപുരം ഗ്രാമപഞ്ചായത്ത് 19ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ്.
എൽ.ഡി.എഫിനുവേണ്ടിയും മുൻ പ്രവാസികൾ മത്സര രംഗത്തുണ്ട്. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽനിന്ന് മത്സരിക്കുന്ന എം. ശ്രീജ, കുഴൽമന്ദം ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽനിന്ന് മത്സരിക്കുന്ന സിന്ധു ജലേന്ദ്രൻ, ആറ്റിങ്ങൽ നഗരസഭ നാലാം വാർഡിൽനിന്ന് മത്സരിക്കുന്ന എൽ.ആർ. ചിത്ര എന്നിവർ മുൻ പ്രവാസികളാണ്. ചിത്ര പത്ത് വർഷത്തിലേറെ ബഹ്റൈനിൽ ജോലി ചെയ്തിരുന്നു.
വെൽഫെയർ പാർട്ടിയും ചില വാർഡുകളിൽ മുൻ പ്രവാസികളെ രംഗത്തിറക്കിയിട്ടുണ്ട്. പാലക്കാട് ജില്ല പഞ്ചായത്ത് പെരുമുടിയൂർ ഡിവിഷനിൽനിന്ന് മത്സരിക്കുന്ന എൻ.വി. മുഹമ്മദലി സൽമാബാദ് ബി.പി.സി കമ്പനിയിൽ ദീർഘകാലം എൻജിനീയർ ആയിരുന്നു. ദേശമംഗലം പഞ്ചായത്ത് അഞ്ചാം വാർഡ് സ്ഥാനാർഥിയായ പി.എ. ബഷീറാണ് വെൽഫെയർ പാർട്ടി സ്ഥാനാർഥിയായ മറ്റൊരു മുൻ പ്രവാസി. ബഹ്റൈൻ കോസ്റ്റ് ഗാർഡിൽ 25 വർഷത്തിലേറെ ജീവനക്കാരനായിരുന്ന ഇദ്ദേഹം മുഹറഖിലായിരുന്നു താമസം. കുറ്റിപ്പുറം േബ്ലാക്ക് പഞ്ചായത്ത് വെണ്ടല്ലൂർ ഡിവിഷനിൽനിന്ന് മത്സരിക്കുന്ന തൊറോപറമ്പിൽ ഷൗക്കത്തലിയും മുൻ പ്രവാസിയാണ്. സിയാം പ്രിൻറിങ് പ്രസ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടിവ് ആയിരുന്ന ഇദ്ദേഹം 12 വർഷത്തിലധികം ബഹ്റൈനിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.