കാവ്യ കുലപതിയുടെ വിയോഗത്തിൽ വേദനയോടെ പ്രവാസികളും
text_fieldsമനാമ: മലയാളത്തിെൻറ കാവ്യ കുലപതി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ വേദനയോടെ ബഹ്‌റൈൻ പ്രവാസികളും. വിവിധ സംഘടനകളും കൂട്ടായ്മകളും പ്രിയ കവിക്ക് ആദരാഞ്ജലി അർപ്പിച്ചു.
കെ.എം.സി.സി
മനാമ: മഹാകവി അക്കിത്തത്തിെൻറ വിയോഗത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.മലയാള സഹിത്യരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭയുടെ വിയോഗം ഭാഷാകേരളത്തിന് തീരാനഷ്ടമാണെന്നും മലയാള കവിതയെ ഉയരങ്ങളിലെത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.എം.സി.സി സംസ്ഥാന നേതാക്കള്‍ പറഞ്ഞു.
അദ്ദേഹത്തിെൻറ കുടുംബത്തിെൻറ ദുഃഖത്തില്‍ പങ്കുചേരുന്നതായും മലയാള കവിതാരംഗത്ത് അദ്ദേഹത്തിെൻറ ശേഷിപ്പുകള്‍ എല്ലാകാലത്തും ശ്രദ്ധിക്കപ്പെടുമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ബഹ്‌റൈൻ കേരളീയ സമാജം
മനാമ: മാനവികതയുടെയും കാരുണ്യത്തിെൻറയും വിശ്വകാവ്യങ്ങളെഴുതിയ മഹാകവി അക്കിത്തത്തിെൻറ വിയോഗം കേരള സാഹിത്യ- സാംസ്കാരിക രംഗത്തിന് തീരാനഷ്ടമാണെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. 20ാം നൂറ്റാണ്ടിെൻറ ഇതിഹാസകവിയായ അക്കിത്തത്തിെൻറ സംഭാവനകൾ മലയാള സാഹിത്യത്തിെൻറ ചരിത്രത്തിലെ നാഴികക്കല്ലുകൾ കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യത്തിനും ആധുനികതക്കും ഇടക്ക് തനത് ഇടം കണ്ടെത്തിയ സാഹിത്യകാരനായിരുന്നു അക്കിത്തമെന്ന് സമാജം സെക്രട്ടറി വർഗീസ് കാരക്കൽ അനുസ്മരിച്ചു. ജ്ഞാനപീഠ പുരസ്കാരജേതാവ് കൂടിയായ അക്കിത്തത്തിെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ കേരളീയ സമാജം എക്‌സിക്യൂട്ടിവ് കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വീ കെയർ ഫൗണ്ടേഷൻ
മനാമ: അക്കിത്തത്തിെൻറ നിര്യാണത്തിൽ വീ കെയർ ഫൗണ്ടേഷൻ ബഹ്‌റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചിച്ചു. പ്രതിഭാധനനായ ഒരു സാഹിത്യകാരനെയും അതിലുപരി ഒരു മനുഷ്യസ്നേഹിയെയുമാണ് അദ്ദേഹത്തിെൻറ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. തെൻറ കൃതികളിലൂടെ സാധാരണക്കാരെൻറ പ്രശ്നങ്ങളെ കേരളത്തിെൻറ സാമൂഹിക മണ്ഡലത്തിൽ അതിശക്തമായി അവതരിപ്പിച്ചുകൊണ്ട് മാനവരാശിയുടെ ഉന്നമനത്തിനായി അദ്ദേഹം പ്രയത്നിച്ചുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.