Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആം​ഗ്ലി​ക്ക​ൻ...

ആം​ഗ്ലി​ക്ക​ൻ ബി​ഷ​പ്പാ​യി റ​വ. സീ​ൻ സെ​മ്പി​ൾ വെ​ള്ളി​യാ​ഴ്ച അ​ഭി​ഷി​ക്ത​നാ​കും

text_fields
bookmark_border
ആം​ഗ്ലി​ക്ക​ൻ ബി​ഷ​പ്പാ​യി റ​വ. സീ​ൻ സെ​മ്പി​ൾ വെ​ള്ളി​യാ​ഴ്ച അ​ഭി​ഷി​ക്ത​നാ​കും
cancel
camera_alt

സീ​ൻ സെ​മ്പി​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ആം​ഗ്ലി​ക്ക​ൻ ബി​ഷ​പ്പാ​കു​ന്ന റ​വ. സീ​ൻ സെ​മ്പി​ളി​ന്റെ മെ​ത്രാ​ഭി​ഷേ​കം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

മ​നാ​മ​യി​ലെ സെ​ന്റ് ക്രി​സ്റ്റ​ഫേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ് സ്ഥാ​നാ​രോ​ഹ​ണം.

അ​ഭി​ഷേ​കം, സിം​ഹാ​സ​നാ​രോ​ഹ​ണം എ​ന്നി​വ​യോ​ടു​കൂ​ടി​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് സെ​ന്റ് ക്രി​സ്റ്റ​ഫേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ൽ പ്രോ​ഗ്രാം ആ​രം​ഭി​ക്കും. ബൈ​ബി​ൾ സൊ​സൈ​റ്റി​യു​ടെ മൈ​ഗ്രേ​ഷ​ൻ ബൈ​ബി​ളി​ന്റെ ബ​ഹ്‌​റൈ​ൻ ലോ​ഞ്ച് ന​ട​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഈ​സാ ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ന്റെ പ്ര​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ആ​ർ​ച്ച് ബി​ഷ​പ്പ് ഹോ​സാം നൗം ​പ്ര​സം​ഗി​ക്കും. ഫ​ല​സ്തീ​ൻ-​ഇ​സ്രാ​യേ​ൽ, സു​ഡാ​ൻ, ഉ​ക്രെ​യ്ൻ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് ലോ​ക​ത്തി​ന് ​സ​മാ​ധാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ കിം​ഗ് ഹ​മ​ദ് ഗ്ലോ​ബ​ൽ സെൻറ​ർ ഫോ​ർ പീ​സ്ഫു​ൾ കോ-​എ​ക്സി​സ്റ്റ​ൻ​സു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​നി​ച്ച റ​വ. സീ​ൻ സ്പി​രി​ച്വാ​ലി​റ്റി​യി​ലും ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക, സൈ​പ്ര​സ്, ഇം​ഗ്ല​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ചു.

സൈ​പ്ര​സി​ലെ​യും ഗ​ൾ​ഫി​ലെ​യും ആം​ഗ്ലി​ക്ക​ൻ രൂ​പ​ത 1976ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. സൈ​പ്ര​സ്, ഒ​മാ​ൻ, യു.​എ.​ഇ, ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത്, ഇ​റാ​ഖ്, യ​മ​ൻ എ​ന്നി​വ രൂ​പ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രൂ​പ​ത​യെ സൈ​പ്ര​സ്, ഗ​ൾ​ഫ് എ​ന്നി​ങ്ങ​നെ ര​ണ്ട് ആ​ർ​ച്ച്‌​ഡീ​ക്ക​ന​റി​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു.

ര​ണ്ട് ക​ത്തീ​ഡ്ര​ലു​ക​ളും രൂ​പ​ത​ക്കു​ണ്ട്.

സൈ​പ്ര​സി​ലെ സെ​ന്റ് പോ​ൾ​സ് ക​ത്തീ​ഡ്ര​ലും, ബ​ഹ്‌​റൈ​നി​ലെ സെൻറ് ക്രി​സ്റ്റ​ഫേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.Anglican Bishop
News Summary - Anglican Bishop Rev. Sean Semple to be ordained on Friday
Next Story