അനിമൽ പ്രൊഡക്ഷൻ ഷോയും ജ്വല്ലറി അറേബ്യയും; ബഹ്റൈനിൽ ഗതാഗത ക്രമീകരണങ്ങൾ
text_fieldsമനാമ: വരുംദിവസങ്ങളിൽ നിരവധി സഞ്ചാരികളെയും സന്ദർശകരെയും പ്രതീക്ഷിക്കുന്ന വൻപരിപാടികൾ നടക്കുന്നതിനാൽ രാജ്യത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഗതാഗത ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ 30 വരെ ബഹ്റൈന്‍ എക്സിബിഷന് വേള്‍ഡില്‍ ജ്വല്ലറി അറേബ്യയും സെന്റ് അറേബ്യയും നടക്കുകയാണ്.
അനിമൽ പ്രൊഡക്ഷൻ ഷോയുടെ (മറാഇ -2024) ഏഴാം പതിപ്പ് 27 മുതൽ ഡിസംബർ ഒന്നു വരെ ബഹ്റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിലും നടക്കും. സിറ്റിസ്കേപ്പ് 26 മുതൽ 30 വരെ നടക്കും. ഇവയുൾപ്പടെ പ്രധാന പരിപാടികൾ എന്നിവ പ്രമാണിച്ചാണ് ബഹ്റൈൻ ബേ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്.
ഈ സമയത്ത് നിർദേശിച്ചിട്ടുള്ള പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോട് അഭ്യർഥിച്ചു.ജ്വല്ലറി അറേബ്യ, സിറ്റിസ്കേപ്പ് സന്ദർശകർക്ക് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ പി9, പി8, പി7 എന്നീ സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യമുണ്ടായിരിക്കും. ഷട്ട്ൽ ബസുകൾ ഈ വേദികളിലേക്ക് സർവിസ് നടത്തും. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ പി1, പി2, പി3, പി4 എന്നീ സ്ഥലങ്ങളിൽ അധിക പാർക്കിങ് ലഭ്യമാക്കും. മറാഇ 2024 സന്ദർശകർ അൽ ജസൈർ ബീച്ചിലെ പാർക്കിങ് ഉപയോഗിക്കണം.
ഷട്ട്ൽ ബസുകൾ അവരെ പരിപാടി നടക്കുന്ന വേദിയിലേക്ക് കൊണ്ടുപോകും. വണ്ടികൾ സമയബന്ധിതമായി എത്തിച്ചേരുമെന്ന് ഉറപ്പാക്കാൻ സമൂഹമാധ്യമങ്ങളിലൂടെയും മറ്റു ചാനലുകളിലൂടെയും പങ്കിടുന്ന ട്രാഫിക് നിർദേശങ്ങൾ ശ്രദ്ധിക്കാൻ ജനത്തോട് ഡയറക്ടറേറ്റ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.