വിശ്വകല സാംസ്കാരിക വേദി ഇരുപതാം വാർഷികാഘോഷം മാർച്ച് ഒന്നിന്
text_fieldsമനാമ: വിശ്വകല സാംസ്കാരിക വേദി ഇരുപതാം വാർഷികാഘോഷം മാർച്ച് ഒന്നിന് സൽമാബാദ് ഗൾഫ് എയർ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. വിപുലമായ രീതിയിൽ ഇൻഡോ-അറബ് എന്റർടെയിൻമെന്റ് ഫെസ്റ്റിവൽ വൈബ് ഫെസ്റ്റ് 2024 എന്ന പേരിലാണ് ആഘോഷമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി, സിനിമ പിന്നണി ഗായകരായ കണ്ണൂർ ഷെരീഫ്, സുമി അരവിന്ദ്, കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും നാടൻപാട്ട് കലാകാരനുമായ സുരേഷ് പള്ളിപ്പാറ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന നൃത്തപരിപാടികളും വിശ്വകല കലാകാരന്മാർ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികളും ഉണ്ടായിരിക്കും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വിശ്വകല സാംസ്കാരിക വേദിയിലെ കലാകാരന്മാരുടെ ചിത്ര, ശിൽപകല പ്രദർശനവും നടക്കും. പ്രമുഖ വ്യക്തികളുടെ സാന്നിധ്യവുമുണ്ടായിരിക്കും. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ വൈബ് ഫെസ്റ്റ് 2024 ചെയർമാൻ ഡോ. പി.വി. ചെറിയാൻ, അസിസ്റ്റന്റ് ചെയർമാനും വിശ്വകല സ്ഥാപകാംഗവുമായ സതീഷ് മുതലയിൽ, വിശ്വകല പ്രസിഡന്റ് സി.എസ്.സുരേഷ്, പ്രോഗ്രാം കൺവീനർ എം.എസ്. രാജൻ, പ്രോഗ്രാം ഡയറക്ടർ മനോജ് പിലിക്കോട്, വൈബ് ഫെസ്റ്റ് ഓർഗനൈസിങ് ടീം അംഗങ്ങളായ ഇ.വി.രാജീവൻ, സയിദ് ഹനീഫ്, അജിത് സോള എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.