Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​റ​ക്കൂ​ട്ട്...

നി​റ​ക്കൂ​ട്ട് ചാ​രും​മൂ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പൊ​തു​യോ​ഗം

text_fields
bookmark_border
നി​റ​ക്കൂ​ട്ട് ചാ​രും​മൂ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പൊ​തു​യോ​ഗം
cancel
camera_alt

നി​റ​ക്കൂ​ട്ട് ചാ​രും​മൂ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നൂ​റ​നാ​ട്, പാ​ല​മേ​ൽ, ചു​ന​ക്ക​ര, താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നി​റ​ക്കൂ​ട്ട് ചാ​രും​മൂ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ആ​റാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 2024 - 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് ഹാ​ളി​ൽ ന​ട​ന്നു.

പ്ര​സി​ഡ​ന്റ് ദീ​പ​ക്ക് പ്ര​ഭാ​ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2023 -2024 വ​ർ​ഷ​ക്കാ​ല​ത്തെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി നി​ധി​ൻ ഗം​ഗ​യും വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ വി​ജു​വും അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റാ​യി കെ.​കെ. ബി​ജു​വി​നെ​യും, സെ​ക്ര​ട്ട​റി​യാ​യി പ്ര​സ​ന്ന​കു​മാ​റി​നെ​യും, ട്ര​ഷ​റ​റാ​യി വി​ജു​വി​നെ​യും, വൈ​സ് പ്ര​സി​ഡ​ന്റാ​യി സ​നി​ൽ വ​ള്ളി​ക്കു​ന്ന​ത്തെ​യും, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി സാ​മു​വേ​ൽ മാ​ത്യു​വി​നെ​യും, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി​യാ​യി ബോ​ണി മു​ള​പ്പാം​പ​ള്ളി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വി​നോ​ദ് ജോ​ൺ, ലി​ബി​ൻ സാ​മു​വേ​ൽ, നി​ധി​ൻ ഗം​ഗ, ശ്യാം​ജി​ത്ത്, അ​ജി​ത്ത് എ​ന്നി​വ​രെ​യും സി​സി​ലി വി​നോ​ദി​നെ ലേ​ഡീ​സ് വി​ങ് കോ​ഓ​ഡി​നേ​റ്റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ: സു​മേ​ഷ്, സി​ബി​ൻ സ​ലിം, ദീ​പ​ക് പ്ര​ഭാ​ക​ർ, ഗി​രീ​ഷ് കു​മാ​ർ, ജി​നു ജി. ​നാ​ട്ടി​ലെ കോ​ഓ​ഡി​നേ​റ്റേ​ഴ്‌​സാ​യി: അ​ശോ​ക​ൻ താ​മ​ര​ക്കു​ളം, പ്ര​മോ​ദ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ല​മ​യി മു​ന്നോ​ട്ടു ‌കൊ​ണ്ടു​പോ​കാ​നും പ്ര​ദേ​ശ​വാ​സി​ക​ളാ​യ കൂ​ടു​ത​ൽ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളെ അം​ഗ​ങ്ങ​ളാ​ക്കി​ക്കൊ​ണ്ട് കൂ​ട്ടാ​യ്മ​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ചു. കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ താ​ല്പ​ര്യ​മു​ള്ള ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ൾ​ക്ക് 3908 7184, 3888 5714 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Annual General Meeting
Next Story