‘നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ’ വാർഷിക പൊതുയോഗം
text_fieldsമനാമ: ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലുമുള്ള ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മയായ ‘നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ’യുടെ അഞ്ചാമത് വാർഷിക പൊതുയോഗവും 2023-2024 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ നടന്നു. വൈസ് പ്രസിഡന്റ് സാമുവേൽ മാത്യു അധ്യക്ഷത വഹിച്ചു.
വാർഷിക റിപ്പോർട്ട് സെക്രട്ടറി ലിബിൻ സാമുവേലും വരവുചെലവ് കണക്കുകൾ ട്രഷറർ ദീപക് പ്രഭാകറും അവതരിപ്പിച്ചു. റിപ്പോർട്ട് പാസാക്കി അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിന് ബോണി മുളപ്പാംപള്ളിൽ സ്വാഗതവും ജിനു കൃഷ്ണൻ നന്ദിയും പറഞ്ഞു.
പ്രസിഡന്റായി ദീപക് പ്രഭാകറെയും സെക്രട്ടറിയായി നിധിൻ ഗംഗയെയും ട്രഷററായി വിജുവിനെയും വൈസ് പ്രസിഡന്റായി ജിനു കൃഷ്ണനെയും ജോയന്റ് സെക്രട്ടറിയായി അഭിലാഷ് മണിയനെയും എന്റർടൈൻമെന്റ് സെക്രട്ടറിയായി ശ്യാംജിത്തിനെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി വിനോദ്, കെ.കെ. ബിജു, രഞ്ജിത്ത് ഉണ്ണിത്താൻ, ബെന്നി രാജു, അരുൺ നൂറനാട്, സിസിലി വിനോദ്, സ്നേഹ ശ്യാം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഉപദേശകസമിതി അംഗങ്ങൾ: സിബിൻ സലിം, സുമേഷ്, ഗിരീഷ് കുമാർ, ബോണി മുളപ്പാംപള്ളിൽ, ലിബിൻ സാമുവേൽ, സാമുവേൽ മാത്യു, അജിത് ചുനക്കര. നാട്ടിലെ കോഓഡിനേറ്റേഴ്സ്: അശോകൻ താമരക്കുളം, പ്രമോദ്. കൂട്ടായ്മയിൽ അംഗങ്ങളാകാൻ താൽപര്യമുള്ള ബഹ്റൈൻ പ്രവാസികൾക്ക് 33942241, 34152802 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.