അജ്ഞാതന് ഒ.ടി.പി നമ്പർ നൽകി; വാട്സ്ആപ് അക്കൗണ്ടും േപായി
text_fieldsസിജു ജോർജ്
മനാമ: അജ്ഞാതന് ഒ.ടി.പി നമ്പർ നൽകി വാട്സാപ് അക്കൗണ്ട് നഷ്ടമായ കണ്ണൂർ സ്വദേശി ധർമസങ്കടത്തിൽ. ഹാക്ക് ചെയ്യപ്പെട്ട വാട്സാപ് തിരിച്ചുപിടിക്കാൻ വഴികൾ അന്വേഷിച്ച് പ്രയാസപ്പെടുകയാണ് ഇദ്ദേഹം. ഒാൺലൈൻ തട്ടിപ്പുകളെക്കുറിച്ച് നിരന്തരം വാർത്തകൾ വരുന്നുണ്ടെങ്കിലും ആളുകൾ ജാഗ്രത പുലർത്താത്തതാണ് ഇത്തരം തട്ടിപ്പുകൾ നിർബാധം തുടരാൻ കാരണം.
റിഫയിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിെൻറ മൊബൈലിലേക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് അജ്ഞാതൻ വിളിച്ചത്. മൊബൈൽ കമ്പനിയിൽനിന്നാണെന്ന് പറഞ്ഞ അജ്ഞാതൻ ഫോണിലേക്ക് ഒരു ഒ.ടി.പി നമ്പർ വരുമെന്നും അത് നൽകണമെന്നും നിർദേശിച്ചു. ജോലിത്തിരക്കിനിടയിൽ ആയതിനാൽ മറ്റൊന്നും ആലോചിക്കാതെ ഇദ്ദേഹം ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്തു. തുടർന്ന് സി.പി.ആർ നമ്പർ ചോദിച്ചപ്പോൾ അതും നൽകി. പിന്നീട്, ബാങ്ക് അക്കൗണ്ടിെൻറ അവസാനനാലക്കങ്ങൾ ചോദിച്ചപ്പോഴാണ് ചെറിയ സംശയം തോന്നിയത്. ഉടൻ കാൾ കട്ട് ചെയ്യുകയും ചെയ്തു.
വൈകീട്ട് ജോലി കഴിഞ്ഞ് ഫോൺ പരിശോധിച്ചപ്പോഴാണ് വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടതായി മനസ്സിലായത്. കഴിഞ്ഞ ദിവസം അജ്ഞാതൻ വീണ്ടും വിളിച്ച് ബാങ്ക് അക്കൗണ്ട് നൽകണമെന്ന് ഭീഷണിപ്പെടുത്തി. മൊബൈൽ കമ്പനിയിൽ ബന്ധപ്പെട്ടപ്പോൾ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചു. അതനുസരിച്ച് ആൻറി സൈബർ ക്രൈം ഡയറക്ടറേറ്റിലെ 992 എന്ന ഹോട്ലൈൻ നമ്പറിൽ പരാതി നൽകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇദ്ദേഹം.
ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു ഫോണിൽ മാത്രമാണ് വാട്സാപ് ഉപയോഗിക്കാൻ കഴിയുക. വാട്സാപ്പിൽ ലോഗിൻ ചെയ്യുേമ്പാൾ ലഭിക്കുന്ന ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്തെങ്കിൽ മാത്രമാണ് മറ്റൊരാൾക്ക് മറ്റൊരു ഫോണിൽ വാട്സാപ് ഉപയോഗിക്കാൻ സാധിക്കുക. സൈബർ കുറ്റവാളികൾ ഇൗ രീതിയിൽ വാട്സാപ് ഹാക്ക് ചെയ്ത സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. നിരന്തര ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും ആളുകൾ ഇപ്പോഴും ഇവരുടെ കെണിയിൽപെടുന്നത് തുടരുകയാണ്.
ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിക്കാൻ വീണ്ടും ലോഗിൻ ചെയ്യാനാണ് വാട്സാപ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിച്ചത്. അപ്പോൾ ലഭിക്കുന്ന ആറക്ക കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ അക്കൗണ്ട് തിരിച്ചുപിടിക്കാം. ചിലപ്പോൾ രണ്ടാം ഘട്ട വെരിഫിക്കേഷൻ ചോദിക്കും. ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സജീവമാക്കിയ അക്കൗണ്ടുകളിലാണ് ഇത് ചോദിക്കുന്നത്. ഇൗ കോഡ് അറിയില്ലെങ്കിൽ അതിനർഥം ഹാക്ക് ചെയ്തയാൾ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സജീവമാക്കിയിട്ടുണ്ടെന്നാണ്. ഇത്തരം സാഹചര്യത്തിൽ ഏഴ് ദിവസം കഴിഞ്ഞാൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഇല്ലാതെ തന്നെ ലോഗിൻ ചെയ്യാൻ കഴിയുെമന്നാണ് വാട്സാപ് മറുപടി നൽകിയിരിക്കുന്നത്. ലോഗിൻ ചെയ്യുേമ്പാൾ ആറക്ക എസ്.എം.എസ് കോഡ് നൽകിയാൽ ഹാക്കർക്ക് പിന്നീട് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.