'ജ്യു ജിറ്റ്സു'വിൽ മലയാളികളുടെ അഭിമാനമായി അൻഷാദ്
text_fieldsമനാമ: അബൂദബിയിൽ നടന്ന ലോക പ്രഫഷനൽ ജ്യു ജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് പെങ്കടുത്ത മലയാളി പ്രവാസികൾക്ക് അഭിമാനമാകുന്നു. ആഭ്യന്തര മന്ത്രാലയത്തിെൻറ ജ്യു ജിറ്റ്സു ടീമിൽ അംഗമായ അൻഷാദ് അബ്ദുൽ അസീസാണ് ഇൗ നേട്ടം സ്വന്തമാക്കിയത്.
ആയോധനകലയിൽപെട്ട ജ്യു ജിറ്റ്സുവിനെ ബ്രസീലുകാരാണ് കായിക മത്സര ഇനമായി അവതരിപ്പിച്ചത്. എതിരാളിയെ നിലത്തു വീഴ്ത്തി അനങ്ങാൻ കഴിയാതെ പൂട്ടുന്നതുവഴിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. എല്ലാവർഷവും നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇത് രണ്ടാം തവണയാണ് അൻഷാദ് പെങ്കടുക്കുന്നത്. 2018ൽ അബൂദബിയിൽതന്നെ നടന്ന ചാമ്പ്യൻഷിപ്പിൽ മാസ്റ്റർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.
40 വർഷമായി ബഹ്റൈനിലുള്ള വടകര മടപ്പള്ളി സ്വദേശി അബ്ദുൽ അസീസിെൻറയും ഷെരീഫയുടെയും നാലു മക്കളിൽ രണ്ടാമനാണ്. ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയതിനു ശേഷം വില്യാപ്പള്ളി ചൂരക്കൊടി കളരിസംഘത്തിലെ കുഞ്ഞി മൂസ ഗുരുക്കളുടെയും അഷ്റഫ് ഗുരുക്കളുടെയും കീഴിൽ ആയോധനകല അഭ്യസിച്ചു.
തുടർന്ന് ബഹ്റൈനിൽ തിരിച്ചെത്തി പിതാവിെൻറ ബിസിനസിൽ സഹായിച്ച് വരുന്നതിനിടെയാണ് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയത്തിൽ ജോലി ലഭിച്ചത്. കഴിഞ്ഞ ഏഴു വർഷമായി മന്ത്രാലയത്തിെൻറ ജ്യു ജിറ്റ്സു ടീമിലെ സ്ഥിരാംഗമാണ്. കളരിയിലെ ചില അയോധന മുറകൾ ജ്യു ജിറ്റ്സുവിൽ ഉപയോഗിക്കാൻ കഴിഞ്ഞതായി അൻഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.