വോയ്സ് ഓഫ് ആലപ്പിയുടെ ലഹരിവിരുദ്ധ സെമിനാർ ശ്രദ്ധേയമായി
text_fieldsവോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ
മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ വോയ്സ് ഓഫ് ആലപ്പി, കിംസ് ഹെൽത്തുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. 'ചേർന്ന് നിൽക്കുന്നവരുടെ ചിരി മായാതിരിക്കാം' എന്ന തലക്കെട്ടിൽ 'നേർവഴി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, ഉമൽഹസ്സത്തെ കിംസ് ഹോസ്പിറ്റൽ ഹാളിൽ വച്ചാണ് സംഘടിപ്പിച്ചത്. മൂന്ന് സെഷനുകളായാണ് സെമിനാർ നടന്നത്.
കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ പ്രശസ്ത മനോരോഗവിദഗ്തൻ ഡോ. അമൽ എബ്രഹാം നയിച്ച ആദ്യ സെഷൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിക്കെതിരെ എങ്ങനെ പ്രതിരോധം തീർക്കാം എന്നതിലായിരുന്നു. രണ്ടാമത്തെ സെക്ഷന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ നേതൃത്വം നൽകി. മൂന്നാമത്തെ സെഷനിൽ മാധ്യമപ്രവർത്തകനും, പ്രമുഖ കൗൺസലറുമായ പ്രദീപ് പുറവങ്കര, ലഹരിയുടെ വ്യാപ്തി എത്രത്തോളം എത്തിയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള കണക്ക്, പഠനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വിവരണം നൽകി. തുടർന്ന് സെമിനാർ നയിച്ചവർക്ക് ഉപഹാരം നൽകി.
കുട്ടികളും മാതാപിതാക്കളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികളായ ഡോ.പി.വി. ചെറിയാൻ, സോമൻ ബേബി, കെ.ആർ. നായർ, അനിൽ യു.കെ, കിംസ് ഹെൽത്ത് മാർക്കറ്റിങ് ഹെഡ് പ്യാരിലാൽ ഉൾപ്പെടെ ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ സെമിനാറിൽ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.