പാര്‍ക്കുകളുടെ സേവനം മെച്ചപ്പെടുത്താന്‍ ‘ആപ്പും’
text_fieldsവിനോദ സഞ്ചാരികള്‍ക്ക് വിവിധ സ്ഥലങ്ങളിലുള്ള പാര്‍ക്കുകള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കാനും ഇത് സഹായകമാവും
മനാമ: രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ക്കുകളുടെ സേവനം മെച്ചപ്പെടുത്താന്‍ പദ്ധതിയുള്ളതായി പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ അബുല്‍ ഫത്ഹ് അറിയിച്ചു. ഇതിെൻറ ഭാഗമായി ബഹ്റൈന്‍ യൂണിേ
വഴ്സിറ്റിയുമായി സഹകരിച്ച് പ്രത്യേക ആപ്ലിക്കേഷന്‍ ആവിഷ്കരിച്ചിട്ടുണ്ട്.
‘Bahrain Parks’ എന്ന പേരില്‍ ഡിസൈന്‍ ചെയ്ത ആപ്ലിക്കേഷന്‍ വഴി ബഹ്റൈനിലെ വിവിധ പാര്‍ക്കുകളെ സംബന്ധിച്ച് അറിയാന്‍ സാധിക്കും.
നാഷണല്‍ ഇനീഷ്യോറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ ആശയവുമായി രംഗത്തു വന്നത്. രാജ്യത്തെ ഹരിത വല്‍ക്കരണത്തിന്‍െറ നിത്യത നിലനിര്‍ത്താനും പാര്‍ക്കുകളില്‍ നല്കിക്കൊണ്ടിരിക്കുന്ന സേവനം മെച്ചപ്പെടുത്താനും ഇത് വഴിയൊരുക്കും. കൂടാതെ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിവിധ സ്ഥലങ്ങളിലുള്ള പാര്‍ക്കുകള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കാനും ഇത് സഹായകമാവും.
സാങ്കേതിക വിദ്യകള്‍ എല്ലാ മേഖലകളിലും ഉപയോഗിക്കാന്‍ സാധിക്കുമെന്നതിെൻറ ഏറ്റവും വലിയ ഉദാഹരണമാണ് പുതിയ ആപ്ലിക്കേഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.