അറബ്, ഇസ്ലാമിക ഉച്ചകോടിയിൽ പങ്കെടുത്തശേഷം കിരീടാവകാശി തിരിച്ചെത്തി
text_fieldsമനാമ: കഴിഞ്ഞ ദിവസം സൗദിയിലെ റിയാദിൽ ചേർന്ന അസാധാരണ അറബ്, ഇസ്ലാമിക ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധീകരിച്ച് പങ്കെടുത്തശേഷം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈനിൽ തിരിച്ചെത്തി.
സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിന്റെ ക്ഷണമനുസരിച്ചാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഹമദ് രാജാവിന് പകരം കിരീടാവകാശിയുടെ നേതൃത്വത്തിലുളള സംഘം പങ്കെടുത്തത്. ഗസ്സയിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്യുകയും പരിഹാര ശ്രമങ്ങൾ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന് ബഹ്റൈന്റെ പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് സൗദി രാജാവിന് പ്രത്യേകം നന്ദി കിരീടാവകാശി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.