അറബ് ഗെയിംസ്; ബഹ്റൈൻ രണ്ടാം സ്ഥാനത്ത്
text_fieldsമനാമ: 15ാമത് അറബ് ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ബഹ്റൈൻ മെഡൽ പട്ടികയിൽ രണ്ടാമത്. പത്തു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 19 മെഡലുകളാണ് ഇതുവരെ ലഭിച്ചത്. ആതിഥേയരായ അൽജീരിയയാണ് മെഡൽ പട്ടികയിൽ ഒന്നാമത്. 24 സ്വർണവും 14 വെള്ളിയും 16 വെങ്കലവുമടക്കം 54 മെഡലുകളാണ് അൽജീരിയ നേടിയത്. തുനീഷ്യയാണ് മൂന്നാമത്. അൽജീരിയ, ബഹ്റൈൻ, കൊമോറോസ്, ജിബൂതി, ഈജിപ്ത്, ഇറാഖ്.
ജോർഡൻ, കുവൈത്ത്, ലബനാൻ, ലിബിയ, മോറിത്താനിയ, മൊറോക്കോ, ഒമാൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സോമാലിയ, സുഡാൻ, സിറിയ, തുനീഷ്യ, യു.എ.ഇ, യമൻ എന്നിങ്ങനെ 22 രാജ്യങ്ങളാണ് മീറ്റിൽ പങ്കെടുക്കുന്നത്. 20 കായിക ഇനങ്ങളാണ് ഗെയിമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ഫുട്ബാൾ, നീന്തൽ, ടെന്നീസ്, വോളിബാൾ, ഭാരോദ്വഹനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 15നാണ് സമാപനച്ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.