അറബ് ഉച്ചകോടി: 15 നും 16 നും സ്കൂളുകൾക്ക് അവധി
text_fieldsമനാമ: 33 മത് അറബ് ഉച്ചകോടി ബഹ്റൈനിൽ നടക്കുന്ന പശ്ചാത്തലത്തിലേർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ കാരണത്താൽ രാജ്യത്തെ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വാർഷിക പരീക്ഷ അടുത്തിരിക്കുന്നതിനാൽ അവധി സ്റ്റഡി ലീവായി പരിഗണിക്കാനും നിർദേശിച്ചു. സ്വകാര്യ സ്കൂളുകൾ ഈ ദിനങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്.ഈ ദിവസങ്ങളിൽ അവധി കൊടുക്കാനും പകരം മറ്റ് ദിവസങ്ങളിൽ പഠനം നടത്താനുള്ള സാധ്യതകൾ ആരായാനും നിർദേശിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
എന്നാൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന പരീക്ഷകളുണ്ടെങ്കിൽ അതിന് മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കിന്റർഗാർട്ടനുകൾക്കും രണ്ട് ദിവസം അവധി നൽകും.
ബഹ്റൈൻ യൂനിവേഴ്സിറ്റിക്ക് രണ്ട് ദിവസം അവധി
മനാമ: മേയ് 16ന് ബഹ്റൈനിൽ നടക്കുന്ന 33 മത് അറബ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ യൂനിവേഴ്സിറ്റിക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഉച്ചകോടിയുമായി ബന്ധപ്പെട്ട് ട്രാഫിക് നിയന്ത്രണമുള്ളതിനാൽ മേയ് 15,16 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.