അറബ് ഉച്ചകോടി: വിവിധ അറബ് രാഷ്ട്ര നേതാക്കൾക്ക് ഹാർദമായ സ്വീകരണം
text_fieldsഅറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എത്തിയ ജോർഡനിലെ ഹുസൈൻ രാജാവിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിക്കുന്നു
മനാമ: അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിവിധ അറബ് രാഷ്ട്രനേതാക്കൾക്ക് ബഹ്റൈൻ ഇൻർനാഷനൽ എയർപോർട്ടിൽ ഹാർദമായ സ്വീകരണം നൽകി. അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിച്ചു.
ഈസ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റിയും തംകീൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി, ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൾ ഗെയ്ത്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.
അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കൊമോറോസ് യൂനിയൻ പ്രസിഡന്റ് അസാലി അസ്സൗമാനി ബഹ്റൈനിലെത്തി. കൊമോറോസ് പ്രസിഡന്റിനെ ശൈഖ് ഖലീഫ ബിൻ മുഹമ്മദ് ബിൻ അത്തിയത്തുള്ള സ്വീകരിച്ചു. ബഹ്റൈനിലെത്തിയ റിപ്പബ്ലിക് ഓഫ് ഇറാഖ് പ്രസിഡന്റ് ഡോ. അബ്ദുൽ ലത്തീഫ് റാഷിദിനെ ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിച്ചു. സെക്രട്ടറി ജനറൽ ഓഫ് അറബ് ലീഗ്, അഹ്മദ് അപുൽ ഗൗത്, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അറബ് ഉച്ചകോടി നടക്കുന്നതിനാൽ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണമുള്ളതിനാൽ എയർപോർട്ടിലേക്ക് വരാനും പോകാനും അറാദ് റോഡ് 2403 ഉപയോഗിക്കണമെന്ന് ജനറൽ ട്രാഫിക് നിർദേശിച്ചു.
കൊമോറോസ് യൂനിയൻ പ്രസിഡന്റ് അസാലി അസ്സൗമാനിയെ സ്വീകരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.