അറബ് ഉച്ചകോടി; അറബ് ഐക്യത്തെ ശക്തിപ്പെടുത്തും –ശൂറ കൗൺസിൽ
text_fieldsമനാമ: അറബ് ഐക്യത്തെ പിന്തുണക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഹമദ് രാജാവിന്റെ പ്രതിബദ്ധതയുടെ തെളിവാണ് 33-ാമത് അറബ് ഉച്ചകോടിക്ക് ബഹ്റൈന്റെ ആതിഥേയത്വമെന്ന് ശൂറ കൗൺസിൽ. സുരക്ഷ, സുസ്ഥിരത, വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഫലസ്തീൻ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും ഉച്ചകോടി സഹായകമാകും.
ഇക്കാര്യങ്ങളിൽ ഹമദ് രാജാവ് അതീവ തൽപരനാണ്. അറബ് ഐക്യം സംബന്ധിച്ച രാജ്യത്തിന്റെ ഉറച്ച നിലപാടുകളിൽ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സലേ അൽ സലേ അഭിമാനം പ്രകടിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയും ഇക്കാര്യങ്ങശിലുണ്ട്. തീവ്രവാദത്തെ ചെറുക്കുന്നതിനും യുദ്ധങ്ങളും കൂട്ട നശീകരണ ആയുധങ്ങളിൽ നിന്നുള്ള ഭീഷണികളും അവസാനിപ്പിക്കുന്നതിനും മേഖലയിൽ സ്ഥിരത കൈവരിക്കുന്നതിനും അറബ് പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ബഹ്റൈൻ ഉച്ചകോടി. അറബ് പാർലമെന്ററി ഐക്യദാർഢ്യം ഏകീകരിക്കുന്നതിനും ഉച്ചകോടി കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.