ഇബ്രാഹീം ലുത്ഫുല്ല മികച്ചതാരം, മുഹമ്മദ് മർഹൂൻ ടോപ് സ്കോറർ
text_fieldsമനാമ: അറേബ്യൻ ഗൾഫ് കപ്പിൽ മികച്ചതാരത്തിനും ടോപ് സ്കോറർക്കുമുള്ള പുരസ്കാരങ്ങൾ ബഹ്റൈന്. മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ബഹ്റൈൻ ഗോളി ഇബ്രാഹീം ലുത്ഫുല്ലക്കും, മൂന്ന് ഗോളുകൾ നേടി ടൂർണമെന്റിലെ ടോപ് സ്കോററായ മുഹമ്മദ് മർഹൂനുമാണ് പുരസ്കാരങ്ങൾ. സമാപന ചടങ്ങിൽ അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ സാങ്കേതിക സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്. അതേസമയം, ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനുള്ള ആരാധകരുടെ വോട്ടിലൂടെയുള്ള പുരസ്കാരം കുവൈത്തിന്റെ മുഹമ്മദ് ദഹാം നേടി.
മിഡ്ഫീൽഡറായി കളിക്കുന്ന മർഹൂൻ മൂന്ന് ഗോളുകളാണ് അറബ് കപ്പിൽ നേടിയത്. അറേബ്യൻ ഗൾഫ് കപ്പിൽ രണ്ട് തവണ ക്ലീൻ ഷീറ്റ് നേടിയ ഏക ഗോൾകീപ്പറാണ് ബഹ്റൈന്റെ ഇബ്രാഹീം ലുത്ഫുല്ല. ഇരുവർക്കുമുള്ള പുരസ്കാരങ്ങൾ കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.