അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റി പ്രസിഡന്റിനെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. സഅദ് ബിൻ സുഊദ് ആൽ ഫഹീദിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. യൂനിവേഴ്സിറ്റിയുടെ വൈജ്ഞാനിക ഇടപെടലുകൾ രാജ്യത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഏറെ ഉണർവ് നൽകിയതായി ഹമദ് രാജാവ് വ്യക്തമാക്കി.
വിവിധ ജി.സി.സി, അറബ് രാജ്യങ്ങളുമായി വിദ്യാഭ്യാസ മേഖലയിൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള വേദിയും എ.ജി.യു തുറന്നിടുന്നു. പുതുതായി ചുമതലയേറ്റ പ്രസിഡന്റിന് സ്ഥാപനത്തിന്റെ ഉയർച്ചക്കും വളർച്ചക്കുമായി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്നും ഹമദ് രാജാവ് ആശംസിച്ചു. സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റവും അതിന് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.