പുരാവസ്തു പര്യവേക്ഷണം: പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsമനാമ: ബഹ്റൈനിലെ പുരാവസ്തു പര്യവേക്ഷണ ഫലങ്ങളെക്കുറിച്ച് നാഷനൽ മ്യൂസിയം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരക്ക് ബുധനാഴ്ച തുടക്കം കുറിക്കും.
2017 മുതൽ മുഹറഖിലെ വിവിധ സ്ഥലങ്ങളിൽ ബഹ്റൈൻ-ബ്രിട്ടീഷ് സംയുക്ത സംഘം നടത്തിയ പര്യവേക്ഷണത്തിലെ കണ്ടെത്തലുകളെക്കുറിച്ച് ബ്രിട്ടനിലെ എക്സിറ്റർ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറബ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസിൽനിന്നുള്ള പ്രഫ. തിമോത്തി ഇൻസോൾ പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് സൂമിൽ നടക്കുന്ന പ്രഭാഷണത്തിൽ പെങ്കടുക്കുന്നതിന് പൊതുജനങ്ങൾക്ക് ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റിയുടെ വെബ്സൈറ്റിൽ (www.culture.gov.bh) രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആറുമുതൽ എട്ടുവരെ നൂറ്റാണ്ടുകളിലെ ബഹ്റൈനിലെ ക്രിസ്ത്യൻ സാന്നിധ്യത്തിെൻറ പുതിയ തെളിവുകൾ, ഉമയാദ് കാലഘട്ടത്തിലെ കണ്ടെത്തലുകൾ, 19ാം നൂറ്റാണ്ടിലെയും 20ാം നൂറ്റാണ്ടിെൻറ തുടക്കത്തിലെയും വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും.
ആലിയിലെ പൗരാണിക ശവക്കൂനകളെക്കുറിച്ച് സെപ്റ്റംബർ ഒന്നിന് ഡാനിഷ് പുരാവസ്തു സംഘത്തിലെ ഡോ. സ്റ്റീഫൻ ലോർസൻ പ്രഭാഷണം നടത്തും. അബുസൈബയിലെ ടൈലോസ് ശവകുടീരങ്ങളെക്കുറിച്ച് സെപ്റ്റംബർ എട്ടിന് ഫ്രഞ്ച് പുരാവസ്തു സംഘത്തിലെ ഡോ. പിയറി ലൊംബാർഡ്, സെപ്റ്റംബർ 15ന് മുഹറഖിലെ ചരിത്രപരമായ പേളിങ് പാത്തിലെ സ്മാരകങ്ങളെക്കുറിച്ച് ബ്രിട്ടീഷ് സംഘത്തിലെ പ്രഫ. റോബർട്ട് കാർട്ടർ, സെപ്റ്റംബർ 22ന് ബഹ്റൈൻ സംഘത്തിലെ മുസ്തഫ സൽമാൻ, സെപ്റ്റംബർ 29ന് ജാപ്പനീസ് സംഘത്തിലെ ഡോ. മസാഷി ആബെ എന്നിവരും പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.