സുഗതാഞ്ജലി കാവ്യാലാപന മത്സരം അർജുൻ രാജിനും ഇഷ ആഷിക്കിനും സമ്മാനം
text_fieldsഅർജുൻ രാജ്, ഇഷ ആഷിക്
മനാമ: മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ ബഹ്റൈൻ ചാപ്റ്ററിൽനിന്ന് പങ്കെടുത്ത അർജുൻ രാജ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഇഷ ആഷിക് സബ് ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. ഇരുവരും ബഹ്റൈൻ കേരളീയ സമാജം പാഠശാലയിലെ കണിക്കൊന്ന പഠിതാക്കളാണ്. വിവിധ പഠനകേന്ദ്രങ്ങളിലെ പഠിതാക്കൾക്കായി ചാപ്റ്റർ തല പ്രാഥമിക മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ച് നടത്തിയ ആദ്യ റൗണ്ടിൽ ഫൈനലിൽ വിജയിച്ച 10 പേരെ ഉൾപ്പെടുത്തി നടത്തിയ ഗ്രാൻറ് ഫിനാലെയിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
ഡോ. മ്യൂസ് മേരി ജോർജ്, പ്രഫ. വി.എൻ. മുരളി, ഡോ. വിനീത.പി എന്നിവരായിരുന്നു വിധി നിർണയ സമിതി അംഗങ്ങൾ. ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് നടക്കുന്ന ‘മലയാണ്മയിൽ’ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് മലയാളം മിഷനെ ഉദ്ധരിച്ച് ചാപ്റ്റർ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു എം.സതീഷും വാർത്ത കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.