രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അപലപനീയം -ഐ.ഒ.സി
text_fields
മനാമ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കൊള്ളക്കാരെയും കൊലപാതകികളെയുംപോലെ വീടു വളഞ്ഞ് അറസ്റ്റുചെയ്തത് അപലപനീയമാണെന്ന് ഐ.ഒ.സി ബഹ്റൈൻ കേരള ഘടകം. ആർഷോയെ ഓമനിക്കുന്ന പൊലീസ് രാഹുലിന്റെ വീട്ടിൽചെന്ന് ബോധപൂർവം പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിന്റെ തലസ്ഥാനത്തടക്കം വിവിധ സ്ഥലങ്ങളിൽ പരിപാടികളിൽ സജീവമായി പങ്കെടുത്തിട്ടും അവിടെനിന്നൊന്നും അറസ്റ്റുചെയ്യാതെ വീട്ടിലെത്തി കാണിച്ച ഈ നാടകം രാഷ്ട്രീയമായിത്തന്നെ ചോദ്യംചെയ്യണമെന്ന് എ.ഐ.സി.സി.യുടെ കീഴിലുള്ള അന്താരാഷ്ട്ര പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ കേരള ഘടകം ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.