ആര്‍ട്ട് ഓഫ് ലിവിങ് കൂട്ടായ്മ ഓണാഘോഷം
text_fieldsമനാമ: ബഹ്റൈന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി.
മുഹാറഖില്‍ നടന്ന പൂവിളി-2023 എന്ന ഓണാഘോഷ പരിപാടിയില്‍ മുന്നൂറോളം പേര് സജീവമായി പങ്കെടുത്തു. ആര്‍ട്ട് ഓഫ് ലിവിങ്ങിലെ ടീച്ചര്മാര് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സീനിയര്‍ ടീച്ചര്‍മാരായ വിനോദ് കുമാർ അമ്മണത്തില്, റീന വിനോദ് എന്നിവര്‍ ഓണമെന്ന ആഘോഷത്തിലെ സമത്വം എന്ന ആശയം തന്നെയാണ് ജീവനകല മുന്നോട്ടുവെക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് സോപാനസംഗീതം, ഓണപ്പാട്ട്, ഫ്യൂഷന്‍ ഡാന്‍സ്, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാന്‍സ്, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, വടംവലി അടക്കമുള്ള മത്സരങ്ങള്‍ അരങ്ങേറി.
മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും സോപാനം വാദ്യസംഘത്തിന്റെ ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിയും വാമനനും കുമ്മാട്ടിയും പുലികളിയും അടങ്ങിയ സാംസ്കാരിക ഘോഷയാത്ര നടന്നു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും ഓണാഘോഷ സംഘാടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.