കവിത; ആമയിഴഞ്ചാൻ തോട്
text_fieldsതോടുകൾ ഇഴയും ആമകൾ ഇഴയും
ഒച്ചുകൾ ഇഴയും
മാലിന്യവാഹകർ പിഴയും പഴിയും
പഴിചാരലും
ചുമക്കാൻ വിധിക്കപ്പെട്ടവർ
പരസ്പരം പഴി പറഞ്ഞും പഴിചാരിയും
ഭരണസംവിധാനങ്ങൾ
ഇഴഞ്ഞു നീങ്ങാൻ
ആമയും ഒച്ചും ഓട്ട കളി
തുടരുന്നതിനറുതി
വരുത്തുവാൻ ആരു മുന്നിട്ടിറങ്ങും
തോടുകൾ മലീമസമായ
ചുറ്റുപാടുകൾ മലവെള്ളപ്പാച്ചിൽ എന്നപോലെ ശരവേഗത്തിൽ ശുദ്ധിയാക്കുവാൻ
ഇനിയും അമാന്തം കാട്ടാതിരിക്കാൻ
ശ്രദ്ധ വേണം ശ്രമങ്ങൾ വേണം അശ്രാന്ത പരിശ്രമം തന്നെ വേണം
ഇനിയൊരു ജോയി നഷ്ടപ്പെടാൻ അല്ല
നമുക്ക് ചുറ്റിലും ചുറ്റുപാടുകളിലും
ജോയി നിലനിർത്താൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.