കാലഘട്ടം
text_fieldsനാമറിയാതെ ഭൂവിൽ വിള്ളലുകൾ
നീരാളിപോലെ തിമിർക്കുന്നു
പ്രളയം കണക്കെ പഞ്ചേന്ദ്രിയങ്ങൾ
ലക്ഷ്യമില്ലാതെ പായുന്നു ചുറ്റിനും
ജീവജാലങ്ങൾ പ്രാണവായുവിനായി
പിടയുന്നു
പാരിൽ എവിടെയും
രതിസുഖത്തിന്റെ
രോദനങ്ങൾ കേൾക്കുന്നു കാതിൽ
അന്യഗ്രഹ ജീവികൾ പരതുന്നല്ലോ
മനുഷ്യനായി എങ്ങും എവിടെയും
ഗുരുത്വാകർഷണത്തിൽ എന്റെ
ചിന്തകൾ മുങ്ങുന്നു.
പ്രകൃതിയുടെ രോദനങ്ങൾ
ഉച്ചത്തിൽ മുഴങ്ങുന്നു
പ്രാണന് കുപ്പായമിട്ട് ഭൂവിനലങ്കാരമായി
നിന്നെ ഞാൻ പ്രണയിക്കുന്നില്ല സത്യം
ഞാനും നീയും ആറടി മണ്ണിൽ
അഭയം പ്രാപിക്കുമെന്ന സത്യം
തിരിച്ചറിയുന്ന നിമിഷം മുതൽ
ഉണ്മയില്ലാത്ത പ്രപഞ്ചത്തിൽ പൂർണ
നഗ്നനായി നടക്കുവാൻ മോഹം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.