എൽ.എം.ആർ.എ നിയമപ്രകാരം തൊഴിലുടമയുടെ ഉത്തരവാദിത്തങ്ങൾ
text_fieldsഎൽ.എം.ആർ.എ നിയമപ്രകാരം തൊഴിലുടമയുടെ ഉത്തരവാദിത്തങ്ങൾ
1. വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു പ്രവാസി തൊഴിലാളിയെ നിയമിക്കരുത്.
2. ഒരു തൊഴിലാളിക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനോ അത് പുതുക്കുന്നതിനോ പണം ഈടാക്കുകയോ മറ്റ് ആനുകൂല്യങ്ങൾ ആവശ്യപ്പെടുകയോ ചെയ്യരുത്.
3. പ്രവാസി ജീവനക്കാരൻ അവന്റെ/അവളുടെ തൊഴിൽ വിസയിൽ പറഞ്ഞിരിക്കുന്ന തൊഴിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ.
4. പ്രവാസി ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും ഫിംഗർ പ്രിന്റ്, ഫോട്ടോ, ഒപ്പ് എന്നിവ സഹിതം എൻറോൾമെന്റ് പ്രക്രിയ നിർദിഷ്ട തീയതികളിൽ പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കുക.
5. തൊഴിലാളി അവന്റെ/അവളുടെ തൊഴിൽ വിസയിൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് മാത്രമേ തൊഴിൽ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കുക.
6. എൽ.എം.ആർ.എ ഫീസ് കൃത്യസമയത്ത് അടക്കുക.
7. ഒരു പ്രവാസി ജീവനക്കാരൻ തന്റെ തൊഴിൽ വിസക്ക് വിരുദ്ധമായി ജോലിയിൽനിന്ന് വിട്ടുനിൽക്കുമ്പോൾ അത് ഉടൻതന്നെ എൽ.എം.ആർ.എയിൽ അറിയിക്കണം.
8. പകർച്ചവ്യാധി പിടിപെട്ടാൽ എൽ.എം.ആർ.എയിൽ അറിയിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം തിരികെ വിടാനുള്ള നടപടി സ്വീകരിക്കുക.
9. സി.ആർ അല്ലെങ്കിൽ ആക്ടിവിറ്റി ലൈസൻസ് റദ്ദാക്കിയാൽ എൽ.എം.ആർ.എയെ അറിയിക്കണം. ഇപ്പോൾ ഇത് ഓൺലൈൻ വഴി അറിയിക്കാൻ സാധിക്കും. അതുപ്രകാരം തൊഴിൽ വിസ റദ്ദാക്കുകയും ചെയ്യും.
10. തൊഴിൽ കരാർ പ്രകാരം ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കൃത്യസമയത്ത് നൽകുക.
11. കൃത്യസമയത്ത് തൊഴിൽ വിസ പുതുക്കുക.
12. തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന പ്രകാരം തൊഴിലാളിക്ക് സൗകര്യപ്രദമായ താമസ സൗകര്യം നൽകുക.
13. തൊഴിലാളികളുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഒരു രജിസ്റ്റർ സൂക്ഷിക്കണം.
14. എൽ.എം.ആർ.എ ആവശ്യപ്പെടുമ്പോൾ എല്ലാ രേഖകളും നൽകണം.
15. എൽ.എം.ആർ.എ എടുക്കുന്ന തീരുമാനത്തിനെതിരെ 30 ദിവസത്തിനുള്ളിൽ പരാതി നൽകാൻ തൊഴിലുടമക്ക് അവകാശമുണ്ട്.
16. പ്രവാസി ജീവനക്കാരനെ നാട്ടിൽ വിടുന്നതിനുള്ള ചെലവും മരണമോ പരിക്കോ ഉണ്ടായാൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവും വഹിക്കണം.
17. ഇവിടുത്തെ ഏതെങ്കിലും നിയമങ്ങളും വ്യവസ്ഥകളും ലംഘിക്കാൻ തൊഴിലാളിയെ നിർബന്ധിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.