ആശൂറ ഒരുക്കങ്ങൾ വിലയിരുത്തി
text_fieldsമനാമ: ഉത്തര മേഖല ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ വിവിധ മഅ്തമുകൾ സന്ദർശിച്ച് ആശൂറ ഒരുക്കങ്ങൾ വിലയിരുത്തി. സുരക്ഷ, ആരോഗ്യ മേഖലയിലുള്ള ആവശ്യങ്ങൾ വിലയിരുത്തുകയും അവ നിർവഹിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകുകയും ചെയ്തു.
ആശൂറ ചടങ്ങുകൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് മഅ്തമുകൾക്കും ഹുസൈനിയ്യ കമ്മിറ്റികൾക്കും സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ആശൂറ ചടങ്ങുകൾ വിജയിപ്പിക്കുന്നതിന് വിവിധ മന്ത്രാലയങ്ങൾ നൽകുന്ന സഹകരണത്തിന് അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.