ശ്രദ്ധേയമായി ഏഷ്യൻ-അറബ് അവാർഡ് ദാനം
text_fieldsഏഷ്യൻ അറബ് ചേംബർ ഓഫ് കോമേഴ്സ് ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഏഷ്യൻ-അറബ് അവാർഡ് പരിപാടിയിൽ പങ്കെടുത്തവർ
മനാമ: ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ കീഴിലുള്ള ഏഷ്യൻ അറബ് ചേംബർ ഓഫ് കോമേഴ്സ് ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഏഷ്യൻ-അറബ് അവാർഡ് പരിപാടി ശ്രദ്ധേയമായി. ബഹ്റൈൻ ക്രൗൺ പ്ലാസ കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ വിവിധ തുറകളിൽ ഉള്ള 34 ഓളം പേർക്ക് അച്ചീവ്മെന്റ് അവാർഡ് -2025 സമ്മാനിച്ചു.
ഏഷ്യൻ അറബ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് അധ്യക്ഷതവഹിച്ചു. ബഹ്റൈനിലെ ബിസിനസ് വുമൺ സൊസൈറ്റി പ്രസിഡന്റ് സ്വാഗതമാശംസിച്ചു. ചേംബറിന്റെ വൈസ് പ്രസിഡന്റ് ഗ്ലോബൽ ഡിപ്ലോമസിയെക്കുറിച്ച് വിശദമായി സംസാരിച്ചു. ഐമാക്ക് ബഹ്റൈൻ മീഡിയ സിറ്റിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ആഗോളീകരണത്തിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ, ഡോ. ശൈഖ റാണ അൽ ഖലീഫ മുഖ്യാതിഥിയായും സുപ്രീംകൗൺസിൽ മെംബർ ഡോ. ബാഹ്യ ജവാദ് അൽജിഷി, പാർലമെന്റ് അംഗങ്ങളായ ഡോ. ഹസൻ ഈദ് ബുഖമ്മാസ്, മുഹമ്മദ് ജനാഹി, കാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ യൂസുഫ യാക്കോബ് ലോറി, അമേരിക്കൻ മിഷൻ സി.ഇ.ഒ ഡോ. ജോർജ് ചെറിയാൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഭരണരംഗത്തെ ഉന്നത സ്ഥാനീയർ, ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.
ലഷീന്, രാജശേഖരൻ പിള്ള, ബിജു തോട്ടുങ്കൽ, രമേശ് രംഗനാഥൻ, ബാലസുബ്രഹ്മണ്യം, രതീഷ് പുത്തൻപുരയിൽ, സുധീർ തിരുനിലത്ത്, ബെൻസി ജോർജ്, രാജി ഉണ്ണിക്കൃഷ്ണൻ, ഫ്രാൻസിസ് കൈതാരത്ത്, അൽ ഹിലാൽ ഹോസ്പിറ്റൽ, വയൽ ഫാർമസി, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ തുടങ്ങിയവർ ഏഷ്യൻ ചേംബർ ഓഫ് കോമേഴ്സിന്റെ അച്ചീവ്മെൻറ് അവാർഡ് -2025 ഏറ്റുവാങ്ങി. സീനിയർ ജേണലിസ്റ്റ് രാജി ഉണ്ണിക്കൃഷ്ണൻ അവതാരകയായി. സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിലുള്ള 51 അംഗ സംഘാടകസമിതിയാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.