ഏഷ്യൻ ഗെയിംസ്: ഭാരോദ്വഹനത്തിൽ മിനാസാൻ ഗോറിന് ഗെയിംസ് റെക്കോഡ്
text_fieldsമനാമ: ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ ബഹ്റൈന് ഇന്നലെ രണ്ടു സ്വർണം. ഭാരോദ്വഹനത്തിൽ മിനാസാൻ ഗോർ ആണ് ഗെയിംസ് റെക്കോഡോടെ സ്വർണമണിഞ്ഞത്. ആകെ 457 കിലോയാണ് ഗോർ ഉയർത്തിയത്. ഗോറിന്റെ പേരിൽ തന്നെയാണ് നിലവിലുള്ള ഏഷ്യൻ റെക്കോഡ്-464 കിലോ. ഗുസ്തിയിലും ബഹ്റൈന് ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു. പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ തഴുദിനോവ് അഖ്മദാണ് സ്വർണം നേടിയത്. 12 സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 20 മെഡലുകളാണ് ബഹ്റൈൻ ഇതുവരെ നേടിയത്. വിൻഫ്രെഡ് യാവിക്കും കെമി അദികോയക്കും പിന്നാലെ ബിർഹാനു ബാല്യൂ യെമാത്വയും ഇരട്ട സ്വർണം നേടി നാടിന്റെ അഭിമാനമായിരുന്നു. 4x400 മീറ്റർ മിക്സഡ് റിലേയിലും രാജ്യം സ്വർണമണിഞ്ഞിരുന്നു. മെഡൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ബഹ്റൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.