ബഹ്റൈൻ ആറു സ്വർണ്ണവുമായി മെഡൽപട്ടികയിൽ 12ാം സ്ഥാനത്ത്
text_fieldsമനാമ: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന 18ാമത് ഏഷ്യന്‍ ഗെയിംസിൽ ബഹ്‌റൈന്‍ ഇതുവരെ ആറുസ്വർണ്ണ മെഡലുകൾ സ്വന്തമായി. വനിതകളുടെ സ്റ്റീപ്ൾ ചേസ് 3000 മീറ്ററിൽ ബഹ്റൈെൻറ വിൻഫ്രെഡ് യാവി ഇന്നലെ സ്വർണ്ണം കൊയ്തു. ഒമ്പത് മിനിറ്റും 36.52 സെക്കൻറും
കൊണ്ടാണ് വിൻഫ്രെഡ് നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ സുധസിങ് രണ്ടാമത് എത്തി. ഒമ്പത് മിനിറ്റും 40.03 സമയവുംകൊണ്ടാണ് സുധസിങ് ലക്ഷ്യത്തിലെത്തിയത്. വിയറ്റ്നാമിെൻറ ഒഅന്ഹ് ന്ഗയിൻ വെങ്കലം നേടി.
ഒമ്പത് മിനിറ്റും 43.83 സെക്കൻറുമെടുത്താണ് മൂന്നാമതെത്തിയത്. ബഹ്റൈൻ ആകെ സ്വർണ്ണം ആറ്. വെള്ളി, വെങ്കലം എന്നിവ മൂന്നുവീതം നേടി ആകെ 12 മെഡലുകൾ നേടിയിട്ടുണ്ട്. ഇപ്പോൾ മെഡൽപട്ടികയിൽ 12 ാം സ്ഥാനത്താണ് ബഹ്റൈൻ. മാരത്തോണ്‍, വനിതകളുടെ 400 മീറ്റര്‍, 100 മീറ്റര്‍ തുടങ്ങിയവയിലാണ് കഴിഞ്ഞദിവസം സ്വർണ്ണം നേടിയത്. ബഹ്‌റൈന്‍ താരങ്ങളുടെ പ്രകടനം വീക്ഷിക്കാന്‍ ഇന്തോനേഷ്യയിലെ ബഹ്‌റൈന്‍ അംബാസഡര്‍ ഡോ. മുഹമ്മദ് ഗാസന്‍ ശിക്കൂ, ബഹ്‌റൈന്‍ ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന്‍ അസ്‌കര്‍ തുടങ്ങി നിരവധിപേർ ഏഷ്യന്‍ ഗെയിംസ് വേദിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.