Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏ​ഷ്യ​ൻ പു​രു​ഷ...

ഏ​ഷ്യ​ൻ പു​രു​ഷ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: ഖ​ത്ത​ർ-​ജ​പ്പാ​ൻ ഫൈ​ന​ൽ ഇ​ന്ന്

text_fields
bookmark_border
ഏ​ഷ്യ​ൻ പു​രു​ഷ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: ഖ​ത്ത​ർ-​ജ​പ്പാ​ൻ ഫൈ​ന​ൽ ഇ​ന്ന്
cancel
camera_alt

ബ​ഹ്‌​റൈ​ൻ- ജ​പ്പാ​ൻ മ​ത്സ​ര​ത്തി​ൽ​നി​ന്ന്


മ​നാ​മ: ഖ​ലീ​ഫ സ്‌​പോ​ർ​ട്‌​സ് സി​റ്റി ഹാ​ളി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ പു​രു​ഷ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലു​ള്ള ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​ർ ജ​പ്പാ​നെ നേ​രി​ടും. ഇ​സ ടൗ​ൺ ഖ​ലീ​ഫ സ്‌​പോ​ർ​ട്‌​സ് സി​റ്റി ഹാ​ളി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് മ​ത്സ​രം. ആ​തി​ഥേ​യ​രാ​യ ബ​ഹ്‌​റൈ​നെ 20-17ന് ​സെ​മി​യി​ൽ തോ​ൽ​പി​ച്ചാ​ണ് ജ​പ്പാ​ൻ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​ൻ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജ​പ്പാ​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ജ​പ്പാ​ൻ ര​ണ്ടു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യി​ട്ടു​ണ്ട്.

ആ​ദ്യ സെ​മി​യി​ൽ കു​വൈ​ത്തി​നെ 33-26ന് ​തോ​ൽ​പി​ച്ച് ഖ​ത്ത​ർ ഫൈ​ന​ലി​ൽ ക​ട​ന്നി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ആ​റാം കി​രീ​ടം തേ​ടി​യാ​ണ് ഖ​ത്ത​ർ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങു​ക. കു​വൈ​ത്തി​നെ​തി​രെ പ​കു​തി സ​മ​യ​ത്ത് 17-11ന് ​ലീ​ഡ് ചെ​യ്ത ഖ​ത്ത​ർ, മ​ത്സ​രം എ​ളു​പ്പ​ത്തി​ൽ അ​നു​കൂ​ല​മാ​ക്കി. മൂ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്ന് കു​വൈ​ത്തി​നെ നേ​രി​ടും. വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ഈ ​മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaAsian Men's Handball
News Summary - Asian Men's Handball Championship: Qatar-Japan Final Today
Next Story