ഏഷ്യൻ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്: ബഹ്റൈന് വിജയം
text_fieldsഏഷ്യൻ പുരുഷ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ചൈനീസ് തായ്പേയ് മൽസരത്തിൽനിന്ന്
മനാമ: ഖലീഫ സ്പോർട്സ് സിറ്റി ഹാളിൽ നടക്കുന്ന 21-ാമത് എ.എച്ച്.എഫ് ഏഷ്യൻ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ ഹോങ്കാങിനെ 47-20 ന് പരാജയപ്പെടുത്തി. ബഹ്റൈൻ പ്രധാന റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. കസാക്കിസ്താനെ പരാജയപ്പെടുത്തി യു.എ.ഇയും പ്രധാന റൗണ്ടിലെത്തിയിട്ടുണ്ട്. ഇന്ന് ബഹ്റൈൻ യു.എ.ഇയുമായി ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന മൽസരത്തിൽ ചൈനീസ് തായ്പേയ് ടീമിനെ (31-27) തോൽപ്പിച്ച് കുവൈത്ത് ഹാൻഡ്ബോൾ ടീം വിജയം നേടി. കളിയിൽ മുഴുനീളം കുവൈത്ത് ടീം മികവുപുലർത്തി. ചൊവ്വാഴ്ച ഖത്തറിനെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരം. ചാമ്പ്യൻഷിപ്പിൽ അഞ്ച് തവണ ജേതാക്കളായ ശക്തമായ ടീമാണ് ഖത്തർ. കഴിഞ്ഞ ദിവസം കുവൈത്ത് ഒമാനെ തോൽപ്പിച്ചിരുന്നു.
ജനുവരി 11 ആരംഭിച്ച ചാമ്പ്യൻഷിപ്പ് 25ന് സമാപിക്കും. ഏഷ്യൻ ചാമ്പ്യൻമാരുടെ കിരീടത്തിനായി 16 രാജ്യങ്ങൾ മത്സര രംഗത്തുണ്ട്.യു.എ.ഇ, ഹോങ്കോംഗ്, കസാക്കിസ്താൻ എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ബഹ്റൈൻ.ഖത്തർ, ഒമാൻ, ചൈനീസ് തായ്പേയ്, കുവൈത്ത് എന്നിവർ ഗ്രൂപ്പ് എയിലും ഇറാൻ, കൊറിയ, ചൈന, ന്യൂസിലാൻഡ് എന്നിവ ഗ്രൂപ്പ് ബിയിലും,സൗദി അറേബ്യ, ഇറാഖ്, ഇന്ത്യ, ജപ്പാൻ എന്നിവ ഗ്രൂപ്പ് സിയിലും ഉൾപ്പെടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.