Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏ​ഷ്യ​ൻ അ​ണ്ട​ർ 18...

ഏ​ഷ്യ​ൻ അ​ണ്ട​ർ 18 വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: ഇ​ന്ത്യ​ക്ക് ജ​യം

text_fields
bookmark_border
മ​ത്സ​ര​ത്തി​ൽ​നി​ന്ന്
cancel
camera_alt

ഇ​ന്ത്യ- കു​വൈ​ത്ത് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​നാ​മ: റി​ഫ​യി​ലെ ഈ​സ ബി​ൻ റാ​ഷി​ദ് സ്‌​പോ​ർ​ട്‌​സ് സി​റ്റി​യി​ൽ ന​ട​ക്കു​ന്ന പ​തി​ന​ഞ്ചാ​മ​ത് ഏ​ഷ്യ​ൻ അ​ണ്ട​ർ 18 വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഗ്രൂ​പ് ഡി ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം. കു​വൈ​ത്തി​നെ​യാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

സ്കോ​ർ: 25- 15, 25- 20, 25- 14. റി​ഫ ഈ​സ ബി​ൻ റാ​ഷി​ദ് സ്‌​പോ​ർ​ട്‌​സ് സി​റ്റി​യി​ലെ ബ​ഹ്‌​റൈ​ൻ ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളു​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 16 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. നാ​ല് ഗ്രൂ​പ്പു​ക​ളാ​യി ടീ​മു​ക​ളെ തി​രി​ച്ചി​ട്ടു​ണ്ട്.

ഗ്രൂ​പ് എ​യി​ൽ ബ​ഹ്‌​റൈ​ൻ, താ​യ്‌​ല​ൻ​ഡ്, ഹോ​ങ്കോ​ങ്, ആ​സ്‌​ട്രേ​ലി​യ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഗ്രൂ​പ് ബി​യി​ൽ ജ​പ്പാ​ൻ, ചൈ​നീ​സ് താ​യ്പേ​യ്, സൗ​ദി അ​റേ​ബ്യ, ക​സാ​ഖ്സ്താ​ൻ എ​ന്നി​വ​യും ഗ്രൂ​പ് സി​യി​ൽ ഇ​റാ​ൻ, ചൈ​ന, ലെ​ബ​ന​ൻ, ഫി​ലി​പ്പീ​ൻ​സ് എ​ന്നി​വ​യു​മു​ണ്ട്. ഗ്രൂ​പ് ഡി​യി​ൽ ഇ​ന്ത്യ​ക്ക് പു​റ​മെ ദ​ക്ഷി​ണ കൊ​റി​യ, കു​വൈ​ത്ത്, പാ​കി​സ്താ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

എ​സ്‌.​സി.​വൈ.​എ​സ് ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി (ജി​എ​സ്എ) ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​നെ ആ​ഗോ​ള സ്‌​പോ​ർ​ട്‌​സ് ഹ​ബ്ബാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Volleyball ChampionshipBahrain News
News Summary - Asian Under-18 Volleyball Championship- India win
Next Story