Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ.​എ​സ്.​യു ല​ണ്ട​ൻ...

എ.​എ​സ്.​യു ല​ണ്ട​ൻ സൗ​ത്ത് ബാ​ങ്ക് യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ASU London South Bank University
cancel
camera_alt

അ​പ്ലൈ​ഡ് സ​യ​ൻ​സ് യൂ​നി​വേ​ഴ്സി​റ്റി ല​ണ്ട​ൻ സൗ​ത്ത് ബാ​ങ്ക് യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി സം​ഘ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ​നി​ന്ന്

മ​നാ​മ: അ​പ്ലൈ​ഡ് സ​യ​ൻ​സ് യൂ​നി​വേ​ഴ്സി​റ്റി (എ.​എ​സ്.​യു) ല​ണ്ട​ൻ സൗ​ത്ത് ബാ​ങ്ക് യൂ​നി​വേ​ഴ്സി​റ്റി (എ​ൽ.​എ​സ്.​ബി.​യു) പ്ര​തി​നി​ധി സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ൽ അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ര​ട്ട ബി​രു​ദം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

ബാ​ച്ചി​ല​ർ ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് (ഓ​ണേ​ഴ്സ്)- സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്, ബാ​ച്ചി​ല​ർ ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് (ഓ​ണേ​ഴ്സ്)- ആ​ർ​ക്കി​ടെ​ക്ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്, ബാ​ച്ചി​ല​ർ ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് (ഓ​ണേ​ഴ്സ്)- ഇ​ല​ക്ര്ടി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് എ​ൻ​ജി​നീ​യ​റി​ങ്, ബാ​ച്ചി​ല​ർ ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് (ഓ​ണേ​ഴ്സ്)- മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ബാ​ച്ചി​ല​ർ ഓ​ഫ് ആ​ർ​ട്സ് (ഓ​ണേ​ഴ്സ്)- ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ്, എ​ൽ​എ​ൽ.​ബി (ഓ​ണേ​ഴ്സ്)- ലോ ​എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഇ​ര​ട്ട ബി​രു​ദ​ങ്ങ​ൾ.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി എ​ൽ.​എ​സ്.​ബി.​യു പ്ര​തി​നി​ധി സം​ഘ​വും എ.​എ​സ്.​യു പ്ര​തി​നി​ധി​ക​ളും മ​റ്റ് അ​ക്കാ​ദ​മി​ക് അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചും ഭാ​വി​സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു.

ഇ​ര​ട്ട​ബി​രു​ദ​ത്തി​ന് ത​യാ​റാ​യ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പാ​ഠ്യ​പ​ദ്ധ​തി അ​വ​ലോ​ക​ന​വും ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക് ക​ഴി​വു​ക​ളെ എ​ൽ.​എ​സ്.​ബി.​യു പ്ര​തി​നി​ധി​ക​ൾ പ്ര​ശം​സി​ച്ചു. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ്ര​ഫ. വ​ഹീ​ബ് അ​ൽ ഖാ​ജ അ​ക്കാ​ദ​മി​ക് പ്രോ​ഗ്രാ​മു​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​ലും ബ​ഹ്റൈ​നി​ലെ തൊ​ഴി​ൽ വി​പ​ണി​യി​ലെ​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ​യും വ​ള​ർ​ച്ച​ക്കു​ള്ള എ​ൽ.​എ​സ്.​ബി.​യു​വു​മാ​യു​ള്ള എ.​എ​സ്.​യു​വി​ന്റെ സ​ഹ​ക​ര​ണ​ത്തി​ന്റെ പ്രാ​ധാ​ന്യം യോ​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

അ​ന്താ​രാ​ഷ്ട്ര സ​ർ​വ​ക​ശാ​ല​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ശാ​സ്ത്രീ​യ​വും ഗ​വേ​ഷ​ണ​പ​ര​വു​മാ​യ വി​ക​സ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന സം​യു​ക്ത അ​ക്കാ​ദ​മി​ക് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് ആ​ഗോ​ള നി​ല​വാ​രം ഉ​യ​ർ​ത്താ​നു​ള്ള എ.​എ​സ്.​യു​വി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.രാ​ജ്യ​ത്തി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്‍റെ ല​ക്ഷ‍്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് ഇ​ര​ട്ട ബി​രു​ദ​വും സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingBahrain NewsASU London South Bank University
News Summary - ASU London South Bank University meeting
Next Story