കായിക മത്സരങ്ങൾക്കായി ബഹ്‌റൈൻ ഇന്ത്യയുമായി പങ്കാളിത്തം ഉറപ്പിക്കുന്നു
text_fieldsമനാമ: ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രേവ് കോംബാറ്റ് ഫെഡറേഷൻ ഇന്ത്യയിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ മെർക്കുറി സ്പോർട്സ് എൻറർടൈൻമെൻറുമായി ഔദ്യോഗിക പങ്കാളിത്തത്തിലേർപ്പെട്ടതായി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെർക്കുറി സ്പോർട്ട്സ് എൻറർടെയ്ൻമെൻറിെൻറ സ്ഥാപകരായ വംശി രാജു അക്ബർ റഷീദ്, അഖിലേന്ത്യാ മിക്സഡ് മാർഷൽ ആർട്സ് ഫെഡറേഷെൻറ പ്രസിഡൻറ് പി. ആദിത്യ, മുഹമ്മദ് ഷാഹിദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലാണ് നടപടികൾ കൈകൊണ്ടതെന്ന് അവർ പറഞ്ഞു. ബ്രേവ് കോംബാറ്റ് ഫെഡറേഷൻ ഇന്ത്യയിൽ മത്സരങ്ങളും റിയാലിറ്റി ടി.വി ഷോകളും മറ്റ് വികസന പദ്ധതികളും ആവിഷ്കരിക്കുമെന്നും അവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വളർന്നു വരുന്ന കായികതാരങ്ങൾക്ക് അവസരങ്ങൾ നൽകാനും അതുവഴി ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക, സാമ്പത്തിക, നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇത് മൂലം മുൻകൈ എടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.