Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളെ...

ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ൽ ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ സ​ന്ന​ദ്ധ​ത ശ്ര​ദ്ധേ​യം

text_fields
bookmark_border
hamad king
cancel

മ​നാ​മ: ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ പ്ര​ത്യേ​ക താ​ൽ​പ​ര്യ​ത്തെ ​ജോ​ർ​ഡ​ൻ ചാ​രി​റ്റി അ​തോ​റി​റ്റി സെ​ക്ര​​ട്ടേ​റി​യ​റ്റ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ​പ്രി​ൻ​സ്​ റാ​ശി​ദ്​ ബി​ൻ അ​ൽ ഹ​സ​ൻ ബി​ൻ ത​ലാ​ൽ പ്ര​കീ​ർ​ത്തി​ച്ചു. ജോ​ർ​ഡ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശൈ​ഖ്​ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ​യെ​യും അ​സി. ചെ​യ​ർ​മാ​ൻ ഡോ. ​മു​സ്​​ത​ഫ അ​സ്സ​യ്യി​ദി​നെ​യും സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന രാ​ജ്യ​മാ​ണ്​ ബ​ഹ്​​റൈ​നെ​ന്ന്​ പ്രി​ൻ​സ്​ ത​ലാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ർ.​എ​ച്ച്.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച്​ സ​ഹാ​യ​പ​ദ്ധ​തി​ക​ൾ ​ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യു​മാ​ണ്​ ​സ​ഹാ​യ​​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ത​ലെ​ന്ന്​ ​ശൈ​ഖ്​ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

ആ​ർ.​എ​ച്ച്.​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​സ്സ​യി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ഹാ​യ​പ​ദ്ധ​തി​ക​ളു​ടെ ​ഏ​കോ​പ​ന​വും ച​ർ​ച്ച​യാ​യി. ഫ​ല​സ്​​തീ​നി​ൽ സ​മാ​ധാ​ന​വും ശാ​ന്തി​യും കൈ​വ​രി​ക്കു​ന്ന​തി​ന്​ ബ​ഹ്​​റൈ​ന്‍റെ നി​ല​പാ​ട്​ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും പ്രി​ൻ​സ്​ ത​ലാ​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictHelping AidBahrain News
News Summary - Attention to King Hamad's willingness for helping the people of Gaza
Next Story