ബൈക്കിൽ ഹോം ഡെലിവറി ചെയ്യുന്നവർക്കായി ബോധവത്കരണം
text_fieldsമനാമ: ഭക്ഷണ സാധനങ്ങൾ ബൈക്കിൽ വീട്ടിലെത്തിച്ചുകൊടുക്കുന്നവർക്ക് ട്രാഫിക് വിഭാഗം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.പൊതു നിരത്തുകളിലെ സുരക്ഷ ശക്തിപ്പെടുത്താനും നിയമങ്ങൾ പാലിക്കാനും അതുവഴി അപകടങ്ങൾ കുറക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഹോം ഡെലിവറി മേഖലയിൽ കൂടുതൽ കമ്പനികൾ വരുന്നതും ബൈക്ക് ഡെലിവറി സമ്പ്രദായം മിക്കവാറും സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതും കാരണം നിരത്തുകളിൽ മുമ്പത്തേക്കാളേറെ ബൈക്കുകൾ കാണപ്പെടുന്നുണ്ട്. അമിത വേഗം, പ്രവേശന വിലക്കുള്ള റോഡിലൂടെയുള്ള ബൈക്കോടിക്കൽ തുടങ്ങിയവ അപകടത്തിന് കാരണമാകുമെന്ന് ബോധവത്കരണ പരിപാടിയിൽ ചൂണ്ടിക്കാട്ടി.
സ്മാർട്ട് കാമറ വഴി നിയമ ലംഘനങ്ങൾ ഒപ്പിയെടുക്കുമെന്നും അതിനാൽ റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വിവിധ ഭാഷകളിലുള്ള ലഘുലേഖകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.