ഗെയിം കഥാപാത്രങ്ങൾക്ക് രൂപമൊരുക്കി അയാൻ ഫാറൂഖ്
text_fieldsമനാമ: വിഡിയോ ഗെയിമുകൾ കണ്ട് സമയവും ഊർജവും നഷ്ടപ്പെടുത്തുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് അയാൻ ഫാറൂഖ് എന്ന ആറ് വയസ്സുകാരൻ.
ഗെയിമിൽ കാണുന്ന വിവിധ കഥാപാത്രങ്ങൾക്ക് ക്ലേയിൽ രൂപം നൽകുകയാണ് ഈ മിടുക്കൻ. കുറ്റ്യാടി സ്വദേശികളായ ഫാറൂഖിന്റെയും സുആദ ഇബ്രാഹിമിന്റെയും ഇളയമകനായ അയാൻ മൂന്നര വയസ്സിലാണ് ക്ലേ മോഡലിങ് തുടങ്ങിയത്.
കാറുകളുടെ മാതൃകകളാണ് ആദ്യമുണ്ടാക്കിയത്. പിന്നീടാണ് ഗെയിം കഥാപാത്രങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. ഇപ്പോൾ നിരവധി ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ ഈ മിടുക്കന്റെ പണിപ്പുരയിലുണ്ട്.
ഫൈവ് നൈറ്റ്സ് അറ്റ് ഫ്രെഡ്ഡീസ് എന്ന വിഡിയോ ഗെയിമിലെ കഥാപാത്രങ്ങളാണ് അയാന് ഏറെ ഇഷ്ടം. ബോണി, ഫ്രെഡ്ഡി, ഗോൾഡൻ ഫ്രെഡ്ഡി, വിതേർഡ് ഫ്രെഡ്ബീയർ തുടങ്ങിയവരൊക്കെ ശേഖരത്തിൽ കാണാം. സൂപ്പർമാർക്കറ്റിൽനിന്ന് വാങ്ങുന്ന ക്ലേ ഉപയോഗിച്ചാണ് വിവിധ കഥാപാത്രങ്ങൾക്ക് അയാൻ രൂപം നൽകുന്നത്. രണ്ട് നിറങ്ങൾ കൂട്ടിച്ചേർത്ത് പുതിയ നിറമുണ്ടാക്കാനും മിടുക്കനാണ് അയാൻ. അങ്ങനെ ഓരോ കഥാപാത്രത്തിനും അനുയോജ്യമായ നിറമുണ്ടാക്കിയെടുക്കും.
മാതാപിതാക്കളുടെ നിറഞ്ഞ പ്രോത്സാഹനം അയാനുണ്ട്. ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന തഹിയ്യ ഫാറൂഖാണ് സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.