പോഷണത്തിന് ആയുർവേദം: അറിവു പകർന്ന് സിേമ്പാസിയം
text_fieldsമനാമ: ആറാമത് ആയുർവേദദിനാചരണത്തിെൻറ ഭാഗമായി ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ സിേമ്പാസിയം സംഘടിപ്പിച്ചു. 'പോഷണത്തിന് ആയുർവേദം' പ്രമേയത്തിൽ ബെസ്റ്റ് വെസ്റ്റേൺ ഒലിവ് ഹോട്ടലിൽ നടന്ന ചടങ്ങ് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.
നാഷനൽ ഹെൽത്ത് െറഗുലേറ്ററി ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അൽ ജലാഹമ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിലെ മുൻ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ റഹ്മാൻ ബു അലി, അൽ നമൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പെങ്കടുത്തു.
2020ൽ ആഗോള ആയുർവേദ മരുന്നുവിപണി 9.57 ബില്യൺ ഡോളറായി ഉയർന്നുവെന്ന് കോട്ടക്കൽ ആയുർവേദ പ്രതിനിധി എസ്. ശേഖർ പറഞ്ഞു. 2028ൽ ഇത് 21.6 ബില്യൺ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനിക ഗവേഷണങ്ങളുടെ ഫലമായി 20ാം നൂറ്റാണ്ടിൽ ആയുർവേദത്തിന് വലിയ കുതിപ്പുണ്ടായതായി അദ്ദേഹം പറഞ്ഞു.
ബഹ്റൈനിൽ ആയുർവേദ ചികിത്സരീതിക്ക് എൻ.എച്ച്.ആർ.എയുടെ ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ലൈസൻസുള്ള നിരവധി ആയുർവേദ ചികിത്സകേന്ദ്രങ്ങളും ഫാർമസികളും ബഹ്റൈനിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈനംദിന ഭക്ഷണക്രമത്തിൽ ആയുർവേദിക് പോഷണ ഘടകങ്ങൾ എങ്ങനെ സംയോജിപ്പിക്കാം എന്നതിനെക്കുറിച്ച് പ്രശസ്ത ആയുർവേദ, യോഗാ പരിശീലകൻ ട്രേസി ബറോസ് പ്രഭാഷണം നടത്തി. ഖലീൽ അൽ മുല്ല, റോവൽ ഗിയാനൻ, രാധാകൃഷ്ണൻ പിള്ള എന്നിവരും ചടങ്ങിൽ സംസാരിച്ചു.
കേരളത്തിലെ കോട്ടക്കൽ ആര്യവൈദ്യശാല അവതരിപ്പിച്ച സൂം കുക്കറി അവതരണവും തുടർന്ന് നടന്നു. കോട്ടക്കൽ ആയുർവേദ, ശാന്തിഗിരി, വൈദ്യരത്നം ആയുർവേദിക് ഹെൽത്ത് സെൻറർ, ഗൗരംഗ ആയുർവേദിക് സെൻറർ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പി
ച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.