അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വദിനം ആചരിച്ചു
text_fieldsമനാമ: ബഹ്റൈൻ പ്രതിഭ അഴീക്കോടൻ രാഘവൻ അനുസ്മരണ ദിനം ആചരിച്ചു. സലീഹിയയിലെ പ്രതിഭ ഓഫിസിൽ നടന്ന അനുസ്മരണ യോഗത്തിൽ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ അധ്യക്ഷത വഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ രക്തസാക്ഷി അനുസ്മരണം നടത്തി. നിസ്വനായി ജീവിച്ച പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു അഴീക്കോടൻ രാഘവനെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം എ.വി. അശോകൻ സംസാരിച്ചു. ജനപിന്തുണ ഇല്ലാതാക്കാൻ നുണ പ്രചാരണം നടത്തി അഴീക്കോടൻ രാഘവനെ കൊന്നവർ രക്തസാക്ഷിത്വത്തിന്റെ 51ാം വർഷത്തിലും പാർട്ടി നേതാക്കൾക്കെതിരെ നുണപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസിക്ഷേമത്തിനുവേണ്ടി ഓരോ വർഷവും സംസ്ഥാന ബജറ്റിൽ അധികതുക നീക്കിവെക്കുന്ന സർക്കാറാണിത്. ഇവിടെ മരിക്കുന്ന സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരുനോക്ക് കാണാൻ വീടുകളിൽ സൗജന്യമായി എത്തിക്കാൻ ബഹ്റൈൻ പ്രതിഭക്ക് സാധിക്കുന്നത് നോർക്ക വകുപ്പിന്റെ സഹായം കൊണ്ടുമാത്രമാണ്.
അതിദരിദ്രരെ ഇല്ലാതാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട സർക്കാർ നാളിതുവരെ കേരളം ദർശിക്കാത്ത അടിസ്ഥാന വികസനമാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭ മുഖ്യരക്ഷാധികാരി ഇൻ ചാർജ് ഷെറീഫ് കോഴിക്കോട് ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.