ബി.ഡി.കെ ബോബ് രക്തദാന ക്യാമ്പ്
text_fieldsമനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററും ബീറ്റ്സ് ഓഫ് ബഹ്റൈനും (ബോബ്) സംയുക്തമായി കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 82 പേർ രക്തം ദാനം ചെയ്തു. കോവിഡ് വാക്സിൻ ട്രയൽ സ്വീകരിച്ച് പ്രവാസികളുടെ അഭിമാനമായ ഡാനി തോമസിനെയും കോവിഡ് കാലത്തെ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് റിനു തോമസിനെയും ചടങ്ങിൽ ആദരിച്ചു. ബീറ്റസ് ഓഫ് ബഹ്റൈനിലെ അംഗങ്ങളാണ് ഇരുവരും.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബോബ് അംഗം സിൻസൻ ചാക്കോ പുലിക്കോട്ടിലിൽ അധ്യക്ഷത വഹിച്ചു. ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം ആശംസ നേർന്നു. ബിപിൻ വി. ബാബു സ്വാഗതവും അജീഷ് സൈമൺ നന്ദിയും പറഞ്ഞു. ബി.ഡി.കെ പ്രസിഡൻറ് ഗംഗൻ തൃക്കരിപ്പൂർ, ട്രഷറർ ഫിലിപ് വർഗീസ്, വൈസ് പ്രസിഡൻറുമാരായ സുരേഷ് പുത്തൻപുരയിൽ, ജിബിൻ ജോയ്, എക്സി. കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, സ്മിത സാബു, ഗിരീഷ് പിള്ള, രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.