10 വർഷത്തിനുശേഷം നാട്ടിെലത്തിയ ബാബു അനാഥാലയത്തിലേക്ക്
text_fieldsമനാമ: സുമനസുകളുടെ സഹായത്താൽ ബാബു നാടണഞ്ഞു. 10 വർഷമായി നാട്ടിൽ പോകാതെ സാമ്പത്തികബുദ്ധിമുട്ടും ശാരീരിക അസ്വസ്ഥതകളും നിറഞ്ഞ ജീവിത സാഹചര്യത്തിൽ നിന്നും മോചനം നേടി കൊല്ലം തങ്കശേരി സ്വദേശി കോട്ടയിൽ ബാബു വലേറിയാൻ കഴിഞ്ഞ ദിവസം നാട്ടിലേക്കു പോയി.
ഉറ്റവരും ആരുമില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന് കോവളത്തുള്ള അനാഥാലയം അഭയകേന്ദ്രമായി.
ഹുറയിൽ, അവശ നിലയിൽ കണ്ടെത്തിയ ബാബുവിനെ ‘ബഹ്‌റൈൻ പ്രേരണ’ പ്രവർത്തകർ സഹായിക്കുകയായിരുന്നു. നാട്ടിലേക്കു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും പാസ്പോർട്ടോ വിസയോ ഒന്നും തന്നെയില്ലായിരുന്നു ബാബുവിന്. ബഹ്റൈനിൽ താമസിച്ച കാലത്ത് വരാന്തയിലും പാർക്കിലും അന്തിയുറങ്ങിയിരുന്ന ഇദ്ദേഹത്തിന് മാറിയുടുക്കാൻ തുണിപോലും ഉണ്ടായിരുന്നില്ല.
ബാബുവിന് കാർ പോളിഷിങ്ങും പെയിൻറിങ്ങുമായിരുന്നു ജോലി. ഒരിക്കൽ ജോലിക്കിടയിൽ മുകളിൽ നിന്നും തെന്നി താഴെ വീഴുകയും കാലിനു ഗുരുതരമായി പരിക്ക് സംഭവിച്ചതോടെയാണ് ദുരിതങ്ങൾ തുടങ്ങിയത്. നേരാവണ്ണം ചികിത്സ ചെയ്യാൻ കഴിയാത്തതിനാൽ വലിയ വൃണമായി മാറുകയും നടക്കാനും ജോലി ചെയ്യാനും പറ്റാത്ത അവസ്ഥയിലാകുകയായിരുന്നു. നാട്ടിൽ ബാബുവിന് സ്വന്തമായി വിടോ സ്ഥലമോ ഇല്ല. ഭാര്യയും കുട്ടികളും ഭാര്യയുടെ തറവാട്ടിലേക്കും പോയി. ഇതോടെയാണ് കോവളത്തെ അഗതി മന്ദിരത്തിലേക്ക് ബാബു അന്തേവാസിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.