ബഹ്റൈൻ പ്രവാസത്തിന് വിരാമമിട്ട് ബേബി ജോണും ഭാര്യയും
text_fieldsമനാമ: മൂന്നര പതിറ്റാണ്ട് കാലത്തെ ബഹ്റൈൻ പ്രവാസത്തിന് ബേബി ജോണും ഭാര്യ അനിലയും വിരാമമിടുന്നു. ബഹ്റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബിയുടെ സഹോദരനായ ബേബി ജോൺ, ദാദാഭായ് കൺസ്ട്രക്ഷൻ കമ്പനിയിൽനിന്ന് സീനിയർ ഡിസൈൻ എൻജിനീയറായാണ് വിരമിക്കുന്നത്.
ഹരിപ്പാട് കാർത്തികപ്പള്ളി സ്വദേശിയായ ഇദ്ദേഹം 1986 ഫെബ്രുവരി 27നാണ് ബഹ്റൈനിൽ എത്തിയത്. സഹോദരൻ സോമൻ ബേബിയാണ് ഇവിടേക്ക് കൊണ്ടുവന്നത്. ദാദാഭായ് കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനായാണ് ബഹ്റൈനിലെ ഒൗദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. ദീർഘകാലത്തെ പ്രവാസത്തിനൊടുവിൽ ഈ രാജ്യത്തോടുള്ള അഗാധമായ സ്നേഹവും കടപ്പാടും മറക്കാനാവത്ത ഓർമകളും ഹൃദയത്തിൽ സൂക്ഷിച്ചാണ് ബേബി ജോൺ തിരിച്ചുപോകുന്നത്. വളരെയധികം സ്വാതന്ത്ര്യവും സമാധാനവുമാണ് ഇവിടെ അനുഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ച് ഒാഫ് ഫിലഡെൽഫിയയിലെ സജീവ അംഗമായ ബേബി ജോണിെൻറ മറ്റു സഹോദരങ്ങളായ ബേബി വർഗീസും അലക്സ് ബേബിയും ബഹ്റൈനിലുണ്ട്. മക്കളായ രോഹിത് ജോൺ, രോഹിൻ ജോൺ എന്നിവർ അമേരിക്കയിലാണ്. ഡിസംബർ എട്ടിന് ബേബി ജോണും ഭാര്യയും നാട്ടിലേക്ക് മടങ്ങും. പിന്നീട് അമേരിക്കയിൽ മക്കൾക്കൊപ്പം കഴിയാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.