ബഹ്റൈൻ ഇൻറർനാഷനൽ ചാലഞ്ച് ബാഡ്മിൻറൺ ടൂർണമെൻറ് 23 മുതൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയസമാജം ആതിഥ്യമരുളുന്ന ബഹ്റൈൻ ഇൻറർനാഷനൽ ചാലഞ്ച് 2021 ബാഡ്മിൻറൺ ടൂർണമെൻറ് നവംബർ 23 മുതൽ 27 വരെ നടക്കും. ബാഡ്മിൻറൺ വേൾഡ് ഫെഡറേഷെൻറ അംഗീകാരത്തോടെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 25 രാജ്യങ്ങളിൽനിന്നുള്ള 250ഒാളം താരങ്ങൾ പെങ്കടുക്കുമെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമാജത്തിൽ തയാറാക്കിയ ബഹ്റൈനിലെ ഏറ്റവും വലിയ വുഡൻ േകാർട്ടിലാണ് മത്സരങ്ങൾ അരങ്ങേറുക. 15,000 ഡോളർ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കളിക്കാരുടെ പങ്കാളിത്തത്തിൽ ഇന്ത്യയാണ് മുന്നിൽ. 90 താരങ്ങളാണ് ഇന്ത്യയിൽനിന്ന് എത്തുന്നത്.
ഇന്തോനേഷ്യയാണ് രണ്ടാം സ്ഥാനത്ത്. ബെലറൂസ്, മാൾട്ട, ബെൽജിയം, തുർക്കി, അസർബൈജാൻ, അമേരിക്ക, ആസ്ട്രേലിയ, റഷ്യ, ഇൗജിപ്ത്, സിംഗപ്പൂർ, ഹോേങ്കാങ്, ശ്രീലങ്ക, മലേഷ്യ, എസ്തോണിയ, മാലദ്വീപ്, കാനഡ, സിറിയ, ഇറാഖ്, യു.എ.ഇ, പാകിസ്താൻ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള കളിക്കാരും മത്സരത്തിൽ പെങ്കടുക്കുന്നുണ്ട്.
റഷ്യയുടെ സെർജി സിരാന്ത്, ഇന്ത്യയുടെ ആകർഷി കശ്യപ് എന്നിവരാണ് സിംഗ്ൾസ് വിഭാഗത്തിൽ പെങ്കടുക്കുന്ന ടോപ് സീഡ് താരങ്ങൾ. പുരുഷ, വനിത സിംഗ്ൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. അൽ ഷരീഫ് ഗ്രൂപ്പ്, ഗോൾഡൻ വിങ് ബിൽഡിങ് മെയിൻറനൻസ് എന്നിവർ മുഖ്യ സ്പോൺസർമാരും, കൂഹേജി കോൺട്രാക്ടേഴ്സ്, സ്പെക്ട്രം കമ്പനി, അലുസോൾ, ടെഫ്കോ, ഇൻഡോമി ഇൻസ്റ്റൻറ് നൂഡിൽസ് എന്നിവർ പ്രധാന സ്പോൺസർമാരുമാണ്. ബഹ്റൈൻ ബാഡ്മിൻറൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ ട്രഷറർ ഇബ്രാഹിം കമാൽ, പ്രദീപ് പാത്തേരി, പോൾസൺ ലോനപ്പൻ, ബഹ്റൈൻ ഇൻറർനാഷനൽ ചാലഞ്ച് ടൂർണമെൻറ് ഡയറക്ടർ പ്രശോഭ് രാമനാഥൻ, ഇൻഡോർ ഗെയിംസ് കമ്മിറ്റി കൺവീനർ മുജീബ് റഹ്മാൻ, വിനോദ് വാസുദേവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.