Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബാഡ്മിൻറണ്‍...

ബാഡ്മിൻറണ്‍ ടൂര്‍ണമെന്‍റ് റിജോ ചാക്കോ^-സുജിത് സാമുവല്‍ ടീം ജേതാക്കള്‍

text_fields
bookmark_border
ബാഡ്മിൻറണ്‍ ടൂര്‍ണമെന്‍റ് റിജോ ചാക്കോ^-സുജിത് സാമുവല്‍ ടീം ജേതാക്കള്‍
cancel
camera_alt???????????-?????????? ????????? ???????????? ???? ????????? ???????????? ??????? ???????????????

മനാമ: ഫുഡ്​സിറ്റി-ഫ്രൻറ്​സ്​ സോഷ്യല്‍ അസോസിയേഷന്‍ ബാഡ് മിന്‍റണ്‍ ടൂര്‍ണമ​െൻറ്​ 2019 ന് ഉജ്ജ്വല പരിസമാപ്തി. ബഹ ാര്‍ വാഷിംഗ് പൗഡര്‍, ലത്തീഫ് ഒൗജാന്‍ ഗ്രൂപ്, നെസ്കഫേ, സുലൈമാനി റെസ്റ്റോറന്‍റ്, വീവണ്‍ ഗ്രൂപ്, ബോഡ് ടീംസ്, എന്ന ിവരുടെ സ്പോണ്‍സര്‍ഷിപ്പിൽ സിഞ്ചിലെ നവീകരിച്ച ഫ്രൻറ്​സ് ബാഡ്മിൻറണ്‍ കോര്‍ട്ടില്‍ നടന്ന ടൂര്‍ണമ​െൻറില്‍ 28 ടീമുകള്‍ മാറ്റുരച്ചു. റിജോ ചാക്കോ-സുജിത് സാമുവല്‍ ടീം ജേതാക്കളായി. ഡോ. വിജില്‍ - ഷാരൂണ്‍ നിഷാന്‍ കൂട്ട് കെട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ നടന്ന ടൂര്‍ണമ​െൻറി​​െൻറ ഒൗപചാരിക ഉദ്്ഘാടനം ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡൻറ്​ ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു.

ജന. സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിച്ചു. സാമൂഹിക പ്രവര്‍ത്തകരായ എബ്രഹാം ജോണ്‍, റഫീഖ് അബ്​ദുല്ല , നാസര്‍ മ​ഞ്ചേരി, ബിനു കുന്നന്താനം , കമാല്‍ മുഹ്​യുദ്ദീന്‍, അലി കോമത്ത്, മുഹമ്മദലി മലപ്പുറം എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ​പ്രോഗ്രാം കണ്‍വീനര്‍ മുജീബ് മാഹി നന്ദി പറഞ്ഞു. വൈകിട്ട് നടന്ന സമ്മാന ദാന ചടങ്ങില്‍ ലത്തീഫ് ഒൗജാന്‍ മാനേജര്‍, ഫ്രൻറ്​സ്​ അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍, നെസ്ക്കഫേ ഒഫീഷ്യല്‍സ്,സുലൈമാനി റെസ്​റ്റോറൻറ്​ ഗ്രൂപ്പ് മാനേജര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ ട്രോഫികളും മെ​േൻറാകളും വിതരണം ചെയ്തു. ഷാനില്‍ അബ്​ദുറഹീം, സുരേഷ് കുമാര്‍, ഫൈസല്‍ ഇബ്രാഹീം എന്നിവര്‍ കളി നിയന്ത്രിച്ചു. കെ.ടി സലീം, വി.എന്‍ മുര്‍ഷാദ്, സമീര്‍, അഹ്​മദ് റഫീഖ്, ഷാഹുല്‍ ഹമീദ്, അബ്ബാസ് മലയില്‍, ഗഫൂര്‍ മൂക്കുതല, നിയാസ് മാഹി, നൗഷാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badminton tournamentBahrain News
News Summary - badminton tournament-bahrain-bahrain news
Next Story