സൗന്ദര്യവത്കരണത്തിന് ഈന്തപ്പനകള്‍ ഉപയോഗിക്കും
text_fieldsമനാമ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഈന്തപ്പനകള്‍ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് ഹരിതവത്കരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി വിവിധ സിഗ്നലുകള്‍ക്ക് സമീപം സൗന്ദര്യവത്കരണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. മറ്റ് ചെറിയ ചെടികളോടൊപ്പം ഇടക്കിടെ ഈന്തപ്പനകള്‍ നടുന്നതിനാണ് നീക്കം.
ഇതിനായി നിരവധി ഈന്തപ്പന തൈകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ കാര്‍ഷിക-സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ്, മുനിസിപ്പല്‍ കാര്യ അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ആല് ഖലീഫ എന്നിവര്‍ വ്യക്തമാക്കി. ഈന്തപ്പന തൈകള്‍ സൂക്ഷിച്ചിട്ടുള്ള അദാരി പാര്ക്കിന് സമീപമുള്ള സ്ഥലം ഇരുവരും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. എല്ലാ ഗവര്‍ണറേറ്റുകളിലും കൂടുതല്‍ ഹരിത പ്രദേശങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇരുവരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.