Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 12:30 PM GMT Updated On
date_range 21 May 2020 12:50 PM GMTകോവിഡ്: ബഹ്റൈനിൽ 147 പേർ കൂടി സുഖം പ്രാപിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ 147 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3715 ആയി ഉയർന്നു. പുതുതായി 151 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 96 പേർ വിദേശ തൊഴിലാളികളാണ്.
48 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഏഴുപേർ വിദേശത്തുനിന്ന് വന്നവരാണ്. നിലവിൽ 4312 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 27 പേർക്കാണ് ഇപ്പോൾ ചികിത്സ നടത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story